സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ കണ്ടെത്തിയ അപാകതകളുടെ പശ്ചാത്തലത്തില്‍ കമ്പനിയുമായി പതിനഞ്ച് വര്‍ഷത്തോളമായി തുടരുന്ന കരാറാണ് ആരോഗ്യമന്ത്രി ജമാല്‍ അല്‍ ഹര്‍ബി അവസാനിപ്പിച്ചത്.
കുവൈത്ത് സിറ്റി: വിദേശികളുടെ ഇഖാമ പുതുക്കല്‍ പ്രതിസന്ധിയിലായി. ആരോഗ്യമന്ത്രാലയവും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് പ്രതിസന്ധി. സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ കണ്ടെത്തിയ അപാകതകളുടെ പശ്ചാത്തലത്തില്‍ കമ്പനിയുമായി പതിനഞ്ച് വര്‍ഷത്തോളമായി തുടരുന്ന കരാറാണ് ആരോഗ്യമന്ത്രി ജമാല്‍ അല്‍ ഹര്‍ബി അവസാനിപ്പിച്ചത്. പുതിയ കമ്പനിക്ക് കരാര്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ ഇഖാമ പുതുക്കുന്നതിന് പകരം ഒരുമാസത്തേക്ക് താത്കാലിക ഇഖാമ നല്കാന് ആറ് ഗവര്‍ണറേറ്റുകളിലെയും താമസാനുമതികാര്യ അധികൃതര്‍ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്‍ഷുറന്‍സ് അടയ്ക്കാതെ ഇഖാമ പുതുക്കി നല്കാന് താമസാനുമതികാര്യ വിഭാഗത്തിനും കഴിയാത്ത സാഹചര്യത്തിലാണ് ഇഖാമ പുതുക്കുന്നതിനായുള്ള അപേക്ഷകര്‍ക്ക് ഒരുമാസത്തേക്ക് താത്കാലിക ഇഖാമ അനുവദിക്കാന്‍ തീരുമാനിച്ചത്. താത്കാലിക ഇഖാമയുടെ ബലത്തില്‍ രാജ്യത്തിന് പുറത്തുപോകാന്‍ അനുമതിയില്ല. പുറത്തുപോവുകയാണെങ്കില്‍ കുവൈത്തില്‍ തിരികെ പ്രവേശിക്കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.