ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് രാജ്യത്തെ കസ്റ്റംസ് ബാഗേജ് നിയമങ്ങളെ കുറിച്ച് അടുത്തറിയാന്‍ സഹായിക്കുന്നതാണ് ഇന്ത്യന്‍ കസ്റ്റംസ് ഗൈഡ് ടു ട്രാവലേഴ്‌സ് എന്ന ആപ്ലിക്കേഷന്‍.
കുവൈത്ത് സിറ്റി: ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കാര്‍ക്ക് ബാഗേജ് നിയമങ്ങള്‍ മനസിലാക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് രാജ്യത്തെ കസ്റ്റംസ് ബാഗേജ് നിയമങ്ങളെ കുറിച്ച് അടുത്തറിയാന്‍ സഹായിക്കുന്നതാണ് ഇന്ത്യന്‍ കസ്റ്റംസ് ഗൈഡ് ടു ട്രാവലേഴ്‌സ് എന്ന ആപ്ലിക്കേഷന്‍. ഗള്‍ഫ് നാടുകളില്‍നിന്നുള്‍പ്പെടെ ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, വിന്‍ഡോസ് പ്ലാറ്റുഫോമുകളില്‍ ലഭ്യമാണെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ആണ് മൊബൈല്‍ ആപ് തയാറാക്കിയത്.
കസ്റ്റംസ് നടപടിക്രമങ്ങളെ കുറിച്ച് ലളിതമായി വിവരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ ഉപഭോക്താവിന്റെ ഇഷ്ടാനുസരണം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ അഞ്ചു ഭാഷകളില്‍ ഒന്ന് തെരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ട്. വിദേശരാജ്യങ്ങളില്‍നിന്ന് വരുമ്പോള്‍ ഇന്ത്യന്‍ സ്വദേശികള്‍ക്ക് ബാധകമായ നിയമങ്ങള്‍, വിദേശികള്‍ക്കുള്ള നിയമങ്ങള്‍, നിരോധിത വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ആപ്ലിക്കേഷന്‍ വഴി അറിയാം.
ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍, വിന്‍ഡോസ് സ്റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. കസ്റ്റംസ് വകുപ്പിന്റെ cbec.gov.in എന്ന വെബ്‌സൈറ്റില്‍ ഡൗണ്‍ലോഡിങ് ലിങ്ക് നല്‍കിയിട്ടുമുണ്ട്. ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പിന്നീട് ഓഫ്‌ലൈനായും ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.