ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തെ തുടര്‍ന്ന് ഭക്ഷ്യവിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല കമ്പനികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. പരിഷ്കരണം നടപ്പാക്കുന്നതിന് സാവകാശം വേണമെന്നാണ് കമ്പനികളുടെ ആവശ്യം. തീരുമാനം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതിരോധ കുത്തിവെപ്പ് നല്‍കാത്തത് ശിശു സംരക്ഷണ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 83 പ്രകാരം ആണ് ശിക്ഷാ നടപടി കൈക്കൊള്ളുക. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ കുട്ടികള്‍ക്ക് രോഗ പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുന്നതില്‍ വീഴ്ച വരുത്തുന്ന രക്ഷിതാക്കള്‍ക്ക് ആയിരം ദിനാര്‍ വരെ പിഴയോ 6 മാസത്തെ തടവോ ആണ് ശിക്ഷ. ചിലപ്പോള്‍ തടവും പിഴയും ഒരുമിച്ചും ലഭിക്കും.
കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കുവൈത്തിലേക്ക് തിരിച്ചു വരാന്‍ സാധിക്കാത്ത നാല്പതിനായിരത്തോളം വിദേശികളുടെ ഇഖാമ അസാധുവായതായി താമസകാര്യ വകുപ്പ്. രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് ഇഖാമ പുതുക്കാന്‍ നല്കിയ ഇളവ് പ്രയോജനപ്പെടുത്താത്തവര്‍ക്കാണ് താമസാനുമതി നഷ്ടമായത്.
കോവിഡ് വ്യാപനം കുറയുന്നതിനനുസരിച്ച് വരുന്ന ആഴ്ചകളില്‍ കൂടുതല്‍ പള്ളികളില്‍ ജുമുഅ ഉണ്ടാവുമെന്നാണ് സൂചന. രാജ്യത്തെ ആയിരത്തിലേറെ വരുന്ന പള്ളികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 155 എണ്ണത്തില്‍ മാത്രമാണ് ജുമുഅ നടന്നത്. ഇതില്‍ കൂടുതലും സ്വദേശി താമസ മേഖലകളില്‍ ആയിരുന്നു. മലയാളം ഉള്‍പ്പെടെ വിദേശ ഭാഷകളില്‍ ഖുതുബ നടന്നിരുന്ന പള്ളികളില്‍ ജുമുഅക്ക് അനുമതി നല്‍കിയിരുന്നില്ല.
വന്ദേ ഭാരത് ദൗത്യത്തിന് കീഴില്‍ വ്യാഴാഴ്ച കുവൈത്തില്‍ നിന്ന് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന സര്‍വീസുകളാണ് അവസാന നിമിഷം റദ്ദാക്കിയത്. വിമാനത്താവളത്തിലെ തിരക്ക് ചൂണ്ടിക്കാട്ടി കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ലാന്‍ഡിംഗ് അനുമതി നല്‍കാത്തതാണ് സര്‍വീസ് മുടങ്ങാന്‍ കാരണം. വരും ദിവസങ്ങളിലെ വന്ദേഭാരത് സര്‍വീസുകളുടെ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദേശ യാത്ര ഒഴിവാക്കണമെന്ന് സ്വദേശികളോടും വിദേശികളോടും കുവൈത്ത് ആരോഗ്യമന്ത്രാലയം അഭ്യര്‍ഥിച്ചു. വിവിധ രാജ്യങ്ങളില്‍ രോഗവ്യാപനം ക്രമാതീതമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രോഗപ്പകര്‍ച്ച തടയാന്‍ യാത്ര ഒഴിവാക്കുന്നതാണ് ഉചിതമെന്നും അധികൃര്‍ ഓര്‍മിപ്പിക്കുന്നു.
കുവൈത്തില്‍ സ്വദേശി- വിദേശി അനുപാതം സംബന്ധിച്ച എംപിമാരുടെ ശുപാര്‍ശ പാര്‍ലമെന്റിന്റെ നിയമനിര്‍മാണ സമിതി അംഗീകരിച്ചു. ഇതനുസരിച്ച് കുവൈത്ത് ജനസംഖ്യയുടെ (13 ലക്ഷം) 15%ല്‍ കൂടുതല്‍ ഇന്ത്യക്കാരുണ്ടാകാന്‍ പാടില്ല. ഈജിപ്ത്, ഫിലിപ്പീന്‍സ് എന്നീ രാജ്യക്കാര്‍ കുവൈത്ത് ജനതയുടെ 10 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നും നിഷ്കര്‍ഷിക്കുന്നു. 5 എംപിമാര്‍ ചേര്‍ന്ന് അവതരിപ്പിച്ച കരടു നിയമത്തിനാണ് സമിതി അംഗീകാരം നല്‍കിയത്.
മൂന്നു ഘട്ടങ്ങളായി കൊമേര്‍ഷ്യല്‍ ഫ്ലൈറ്റുകള്‍ക്ക് അനുമതി നല്‍കാനാണ് മന്ത്രിസഭാ തീരുമാനം. ആദ്യഘട്ടത്തില്‍ 30 ശതമാനം സര്‍വീസുകളാണ് അനുവദിക്കുക. വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
പുതിയ ഉത്തരവനുസരിച്ചു രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറര വരെയാണ് ഭക്ഷ്യ ശാലകള്‍ക്ക് പ്രവര്‍ത്തനാനുമതിയുള്ളത്. റെസ്റ്റാറന്റുകള്‍, കഫെകള്, ഫുഡ് ഔട്ട്ലെറ്റുകള് എന്നിവക്കെല്ലാം ഉത്തരവ് ബാധകമാണ്.
ഇന്ത്യയിക്കുള്ള മടക്കവുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങൾക്കും repatriation.kuwait@gmail.com എന്ന ഇമെയിൽ വിലാസത്തിലാണ് ബന്ധപ്പെടേണ്ടത്