Currency

Kuwait

സ്വദേശിവത്കരണം ശക്തമാക്കി; ഉപകരാര്‍ കമ്പനികളിലെ 50 ശതമാനം പ്രവാസികളെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത്

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വിദഗ്ധ തൊഴിലാളികളെ അതത് മേഖലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് തീരുമാനം. സര്‍ക്കാര്‍ ജോലികളുടെ ഉപകരാറുകള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം പ്രവാസി ജീവനക്കാരെ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ നേരിട്ട് ജോലി ചെയ്യുന്ന വിദേശികളെ ഒഴിവാക്കുന്ന സാഹചര്യത്തില്‍ നിരവധി പ്രവാസികള്‍ ഉപകരാര്‍ സ്ഥാപനങ്ങളിലേക്ക് മാറിയെന്നാണ് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top
x