കുവൈത്ത് സിറ്റി: കുവൈത്തില്‍ റെസ്‌റ്റോറന്റുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. കര്‍ഫ്യൂസമയം പത്തുമണിക്കൂറായി കുറച്ചതിനെ തുടര്‍ന്നാണ് മുനിസിപ്പാലിറ്റി ഷോപ്പുകളുടെ പ്രവൃത്തി സമയം പരിഷ്‌കരിച്ചത്. പുതിയ ഉത്തരവനുസരിച്ചു രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറര വരെയാണ് ഭക്ഷ്യ ശാലകള്‍ക്ക് പ്രവര്‍ത്തനാനുമതിയുള്ളത്. റെസ്റ്റാറന്റുകള്‍, കഫെകള്‍, ഫുഡ് ഔട്ട്‌ലെറ്റുകള്‍ എന്നിവക്കെല്ലാം ഉത്തരവ് ബാധകമാണ്.
അതേസമയം റെസ്റ്റോറന്റുകളില്‍ അകത്ത് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടാവില്ല. ഡ്രൈവ് ത്രൂ, ഹോം ഡെലിവറി സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. നേരത്തെ പത്രണ്ട് മണിക്കൂര്‍ ആയിരുന്ന രാത്രികാല കര്‍ഫ്യൂ പത്തു മണിക്കൂര്‍ ആക്കി ചുരുക്കിയിരുന്നു.
കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന പത്ര വിതരണം, അച്ചടി എന്നിവ പുനരാരംഭിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. ഇതോടെ മെയ് പത്തു മുതല്‍ ഓണ്‍ലൈന്‍ എഡിഷന്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന പത്രങ്ങളുടെ അച്ചടിയും വിതരണവും ഉടന്‍ പുനരാരംഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.