Currency

കുവൈത്തില്‍ കര്‍ഫ്യൂ ലംഘിച്ചാല്‍ നിയമ നടപടി; പിഴയും ജയില്‍ശിക്ഷയും

സ്വന്തം ലേഖകന്‍Wednesday, April 21, 2021 3:16 pm

കുവൈത്ത് സിറ്റി: കര്‍ഫ്യൂ ലംഘിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം. സ്വദേശികളും വിദേശികളുമടക്കം വ്യക്തികളും സ്ഥാപനങ്ങളും നടപടിക്ക് വിധേയരാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജഹ്റയില്‍ കര്‍ഫ്യൂ സമയത്ത് തുറന്ന് പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ അടപ്പിച്ചു. പിഴയും ചുമത്തി. വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്.

കര്‍ഫ്യൂവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സ്വദേശികളും വിദേശികളും സന്നദ്ധരാകണം. നിയമലംഘകര്‍ക്ക് പിഴയും ജയില്‍ശിക്ഷയും ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x