സ്വകാര്യ കമ്പനികളിലെ സൂപ്പര്‍ വൈസറി തസ്തികകളില്‍ സ്വദേശികള്‍ക്ക് അവസരം ലഭിക്കുന്ന വിധം നിബന്ധനകള്‍ ഏര്‍പ്പെടുത്തണമെന്നും തൊഴിലില്ലാത്ത കുവൈത്തികള്‍ക്ക് സ്വകാര്യ മേഖലകളില്‍ കൂടുതല്‍ അവസരം നല്‍കണമെന്നും എം.പിയുടെ നിര്‍ദേശത്തില്‍ പറയുന്നു. ഇതിന് സഹായിക്കുന്ന രീതിയില്‍ സ്വകാര്യമേഖലയുടെ ബന്ധപ്പെട്ട നിയമങ്ങളും നടപ്പു രീതികളും പരിഷ്കരിക്കണം.
താമസിയാതെ വിലക്ക് പിന്‍വലിക്കുമെന്നാണ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയില്‍ നിന്ന് ലഭിക്കുന്ന സൂചനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ നാട്ടിലേയ്ക്ക് വിളിക്കാന്‍ കൂടുതലായും ഇത്തരം സൗകര്യങ്ങളാണ് ഉപയോഗിച്ചിരുന്നത്. വാട്ട്സ്ആപ് കോള്‍ വിലക്ക് പിന്‍വലിക്കുന്നതോടെ ലക്ഷണക്കണക്കിന് പ്രവാസികള്‍ക്ക് അത് വലിയ പ്രയോജനം ചെയ്യും.
കുവൈത്തില്‍നിന്ന് നാടുകടത്തപ്പെട്ടവര്‍ വ്യാജ രേഖ ഉപയോഗിച്ച് വീണ്ടും തിരികെ വരുന്നത് തടയാന്‍ ആഭ്യന്തര വകുപ്പ് നടപടി ശക്തമാക്കി. ഇതിന്റെ ഭാഗമായി നാടുകടത്തല്‍ കേന്ദ്രം വഴി മാത്രം ഇത്തരക്കാരെ കയറ്റി അയച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. ഇലക്ട്രോണിക് വിരലടയാളം എടുത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്താനാണിത്. നാടുകടത്തല്‍ കേന്ദ്രത്തിലെ വിരലടയാളം ജനറല്‍ ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, തെളിവെടുപ്പ് വിഭാഗം തുടങ്ങി വകുപ്പുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
തുല്യതാ സാക്ഷ്യപത്രം ലഭിക്കുന്നതിനുള്ള കാലതാമസം പ്രതിസന്ധിയിലാക്കിയ മൂവായിരത്തോളം ഡോക്ടര്‍മാര്‍ക്ക് ഈ തീരുമാനം ആശ്വാസമാകും. സര്‍ട്ടിഫിക്കറ്റിന് യോഗ്യതാ സാക്ഷ്യപത്രം സംബന്ധിച്ച് ഓഗസ്റ്റ് 4നാണ് ഉത്തരവിറക്കിയത്. കുവൈത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് രാജ്യത്ത് അംഗീകരിച്ച അക്രഡിറ്റേഷന് മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടണം.
ബോധവല്‍ക്കരണ കാമ്പയിന്റെ ആദ്യഘട്ടത്തില്‍ മന്ത്രാലയത്തില്‍ നിന്നുള്ള ആശുപത്രികള്‍ സന്ദര്‍ശിച്ചു വിവരശേഖരണം നടത്തും. തുടര്‍ന്ന് ഏതൊക്കെ രോഗങ്ങള്‍ക്ക് എത്ര അളവില്‍ എത്രകാലം ആന്റിബയോട്ടിക്ക് ഉപയോഗിക്കണമെന്നത് സംബന്ധിച്ച ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും 83 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കും ആന്റിബയോട്ടിക് ഉപയോഗം സംബന്ധിച്ച് നയം ഉണ്ട്.
കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളോട് അനുബന്ധിച്ചുള്ള 67 ഫാര്‍മസികള്‍ നവംബര്‍ 15നു പൂട്ടും. കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഫാര്‍മസികള്‍ സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഈയിടെ കൈക്കൊണ്ട നിയമത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ സ്ഥാപനങ്ങളുടെ യൂണിയന് ആണ് ഈ തീരുമാനമെടുത്തത്.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് ഇവര്‍ ഇരകളാക്കുന്നത്. ഗാര്‍ഹിക ജോലിക്കാരെ സ്പോണ്‍സറുടെ അടുക്കല്‍ നിന്ന് ഒളിച്ചോടാന്‍ പ്രേരിപ്പിക്കുകയും ഇങ്ങനെ എത്തുന്നവരെ ഒളിവില്‍ പാര്‍പ്പിച്ച ശേഷം വില്പന നടത്തുകയുമാണ് സംഘങ്ങളുടെ രീതി എന്നും മന്ത്രാലയത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടുന്നവര്‍ക്ക് കുവൈറ്റില്‍ 5000 ദീനാര്‍ വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. പരിസ്ഥിതി പബ്ലിക് അതോറിറ്റിയാണ് ഫാല്‍ക്കണുകള്‍ ഉള്‍പ്പെടെയുള്ള ജീവികളെ വേട്ടയാടുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയത്. തണുപ്പുകാലം ആരംഭിക്കുന്നതോടെ അപൂര്‍വയിനം ദേശാടനപ്പക്ഷികളും ഫാല്‍ക്കണുകളും കുവൈത്തില്‍ എത്തിത്തുടങ്ങും.
സ്വകാര്യസ്ഥാപനങ്ങളിലേക്ക് മാറ്റം അനുവദിക്കാന്‍ ഉത്തരവ് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. സന്ദര്‍ശക വീസയില്‍ വരുന്നവര്‍ക്ക് ഗാര്‍ഹിക മേഖല, സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള പദ്ധതികള്‍ എന്നിവയിലേക്കാണ് മാറ്റം അനുവദിക്കുക. ആഭ്യന്തരമന്ത്രിയുടെ ഉത്തരവ് സംബന്ധിച്ച് അവ്യക്തത പ്രചരിക്കുന്ന സാഹചര്യത്തിലാണ് മാന്‍പവര്‍ അതോറിറ്റിയുടെ വിശദീകരണം.
നിയമവിധേയമല്ലാത്ത വിധം വിദേശി ബാച്ലര്‍മാര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ നിരീക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട സമിതിയുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു പരിശോധന. 212 കെട്ടിടങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. ഒഴിപ്പിക്കലിന്റെ മുന്നോടിയായി 195 കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും പറഞ്ഞു.