
കുവൈത്ത് സിറ്റി: സ്വദേശികളുടെ പാര്‍പ്പിട മേഖലകളില്‍ വിദേശി ബാച്ലര്‍മാര്‍ താമസിച്ച 202 കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു. ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 30വരെ 597 കെട്ടിടങ്ങള്‍ കണ്ടെത്തിയതായി ഫര്‍വാനിയ- മുബാറക് അല്‍ കബീര്‍ മുനിസിപ്പല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അമ്മാര്‍ അല്‍ അമ്മാര്‍ അറിയിച്ചു.
നിയമവിധേയമല്ലാത്ത വിധം വിദേശി ബാച്ലര്‍മാര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ നിരീക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട സമിതിയുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു പരിശോധന. 212 കെട്ടിടങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. ഒഴിപ്പിക്കലിന്റെ മുന്നോടിയായി 195 കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും പറഞ്ഞു. ബാച്ലര്‍മാരെ ഒഴിപ്പിച്ച ശേഷം 105 കെട്ടിടങ്ങളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.