Currency

സ്വകാര്യ തൊഴില്‍ വീസയിലേക്ക് സന്ദര്‍ശക വീസ മാറ്റാനാവില്ലെന്ന് മാന്‍പവര്‍ അതോറിറ്റി

സ്വന്തം ലേഖകന്‍Tuesday, October 29, 2019 12:51 pm

കുവൈത്ത് സിറ്റി: സന്ദര്‍ശക വീസ സ്വകാര്യ മേഖലയിലെ തൊഴില്‍ വീസയിലേക്ക് മാറ്റാന്‍ കഴിയില്ലെന്ന് മാന്‍പവര്‍ അതോറിറ്റി ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മുബാറക് അല്‍ ജാഫൂര്‍. സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് വിവിധ മേഖലയിലേക്ക് മാറ്റം സാധ്യമാകുമെന്ന് ആഭ്യന്തരമന്ത്രാലയം കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സ്വകാര്യസ്ഥാപനങ്ങളിലേക്ക് മാറ്റം അനുവദിക്കാന്‍ ഉത്തരവ് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. സന്ദര്‍ശക വീസയില്‍ വരുന്നവര്‍ക്ക് ഗാര്‍ഹിക മേഖല, സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള പദ്ധതികള്‍ എന്നിവയിലേക്കാണ് മാറ്റം അനുവദിക്കുക. ആഭ്യന്തരമന്ത്രിയുടെ ഉത്തരവ് സംബന്ധിച്ച് അവ്യക്തത പ്രചരിക്കുന്ന സാഹചര്യത്തിലാണ് മാന്‍പവര്‍ അതോറിറ്റിയുടെ വിശദീകരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x