Currency

സ്വകാര്യ തൊഴില്‍ നിയമം പരിഷ്‌കരിക്കണമെന്ന് നിര്‍ദേശം

സ്വന്തം ലേഖകന്‍Friday, November 8, 2019 1:39 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൗരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കത്തക്ക വിധം സ്വകാര്യ തൊഴില്‍ നിയമം പരിഷ്‌കരിക്കണമെന്ന് നിര്‍ദേശം. പാര്‍ലിമെന്റ് അംഗം ഫൈസല്‍ അല്‍ കന്ദരി ആണ് നിര്‍ദേശം മുന്നോട്ട് വെച്ചത്.

സ്വകാര്യ കമ്പനികളിലെ സൂപ്പര്‍ വൈസറി തസ്തികകളില്‍ സ്വദേശികള്‍ക്ക് അവസരം ലഭിക്കുന്ന വിധം നിബന്ധനകള്‍ ഏര്‍പ്പെടുത്തണമെന്നും തൊഴിലില്ലാത്ത കുവൈത്തികള്‍ക്ക് സ്വകാര്യ മേഖലകളില്‍ കൂടുതല്‍ അവസരം നല്‍കണമെന്നും എം.പിയുടെ നിര്‍ദേശത്തില്‍ പറയുന്നു. ഇതിന് സഹായിക്കുന്ന രീതിയില്‍ സ്വകാര്യമേഖലയുടെ ബന്ധപ്പെട്ട നിയമങ്ങളും നടപ്പു രീതികളും പരിഷ്‌കരിക്കണം.

തദ്ദേശീയ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കിയും മറ്റു സ്ഥാപനങ്ങളില്‍ ഭേദപ്പെട്ട അനുപാതത്തില്‍ സ്വദേശി പ്രാതിനിധ്യം ഉറപ്പാക്കിയും പൗരന്മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഫൈസല്‍ അല്‍ കന്ദരി കരട് നിര്‍ദേശത്തിലൂടെ ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x