
കുവൈത്ത് സിറ്റി: വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് തുല്യത ഉറപ്പാക്കല്‍ വ്യവസ്ഥ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. തുല്യതാ സാക്ഷ്യപത്രം ലഭിക്കുന്നതിനുള്ള കാലതാമസം പ്രതിസന്ധിയിലാക്കിയ മൂവായിരത്തോളം ഡോക്ടര്‍മാര്‍ക്ക് ഈ തീരുമാനം ആശ്വാസമാകും. സര്‍ട്ടിഫിക്കറ്റിന് യോഗ്യതാ സാക്ഷ്യപത്രം സംബന്ധിച്ച് ഓഗസ്റ്റ് 4നാണ് ഉത്തരവിറക്കിയത്. കുവൈത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് രാജ്യത്ത് അംഗീകരിച്ച അക്രഡിറ്റേഷന്‍ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടണം.
അതിനായി സര്‍ട്ടിഫിക്കറ്റ് നല്‍കിയ സര്‍വകലാശാലയില്‍നിന്നുള്ള സാക്ഷ്യപത്രം ലഭ്യമാക്കണം. സാക്ഷ്യപത്രം ലഭിക്കാന്‍ കുവൈത്ത് ഉന്നത വിദ്യാഭ്യാസമന്ത്രാലയം വഴി സമര്‍പ്പിക്കുന്ന അപേക്ഷ തീര്‍പ്പാക്കാന്‍ കാലതാമസമെടുക്കുന്നതാണു വിവിധ മേഖലകളില്‍ തൊഴില്‍ തേടുന്നവരെ വലയ്ക്കുന്നത്. ആരോഗ്യമന്ത്രാലായത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയുമുണ്ടായി. തൊഴിലാളികളെ വലച്ച വ്യവസ്ഥയ്‌ക്കെതിരെ വിവിധ സംവിധാനങ്ങളുടെ മേധാവികള്‍ കഴിഞ്ഞ ദിവസം ശബ്ദമുയര്‍ത്തിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് നടപ്പാക്കുന്നത് താല്‍കാലികമായി മരവിപ്പിച്ചത്. എക്‌സിക്യൂട്ടീവ് റഗുലേഷന്‍ രൂപപ്പെടുത്തുന്നതുവരെ വ്യവസ്ഥ നടപ്പാകേണ്ടതില്ലെന്ന ഫത്വ- നിയമ നിര്‍മാണ വകുപ്പിന്റെ ഉപദേശം അനുസരിച്ചാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.