പുതുതായി വിസ ലഭിക്കുന്നതിനുള്ള വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിന് കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും നിര്‍ബന്ധമാക്കുന്നു.
കുവൈത്തിലെ സ്വകാര്യ മേഖലകളിലേക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാന്‍ മാര്‍ക്ക് മാനദണ്ഡം ആക്കാന്‍ നീക്കം. ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കാത്ത വിദേശി ബിരുദധാരികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് നിര്‍ത്താന്‍ മാന്‍ പവര്‍ അതോറിറ്റി ആലോചിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
അവധിക്ക് ശേഷം മടങ്ങി എത്തുന്ന ഗാര്‍ഹിക തൊഴിലാളികളെ പുതുതായി വൈദ്യ പരിശോധനയ്ക്കു വിധേയരാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു തൊഴിലുടമകളോട് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വകുപ്പ് നിര്‍ദേശിച്ചു.
ക്യാംപസുകളില്‍ പുകവലിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതി അതോറിറ്റി ഉദ്യോഗസ്ഥരുടെ പിടിവീഴും. 50 ദിനാര്‍ പിഴ അടക്കേണ്ടതായും വരും. രാജ്യത്തെ ക്യാംപസുകളില്‍ പുകവലിക്കാരെ പിടികൂടാന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പര്യടനം നടത്തുമെന്ന് അതോറിറ്റിയിലെ സാങ്കേതിക വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ അനേസി അറിയിച്ചു.
ഇന്ത്യക്കാരനായ വ്യാജ ഡോക്ടറും ആരോഗ്യമന്ത്രാലയത്തില്‍ നിന്നു മരുന്നു മോഷ്ടിച്ചു ഡോക്ടര്‍ക്ക് എത്തിച്ചിരുന്ന രണ്ട് ബംഗ്ലദേശുകാരും പിടിയില്‍. ബഖാല നടത്തിപ്പുകാരനായ നാല്പത്തിരണ്ടുകാരനാണു പിടിയിലായ ഇന്ത്യക്കാരന്.
രാജ്യത്തെ നിയമത്തിന് വിരുദ്ധമായി സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സാമൂഹിക മാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നും നിയമവിരുദ്ധമായും ദുരൂഹമായും ഇടപെടലുകള്‍ നടത്തുന്ന അക്കൗണ്ടുകളുമായി സ്വദേശികളും വിദേശികളും അകലം പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
കുവൈത്ത് പൗരന്മാര്ക്ക് ഇന്ത്യയില്‍നിന്ന് ഗാര്‍ഹിക തൊഴിലാളികളെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നതിനുള്ള സാഹചര്യം ഒരുങ്ങിയതായി റിപ്പോര്‍ട്ട്. നടപടിക്രമങ്ങള്‍ എളുപ്പമാക്കിയതോടെയാണ് റിക്രൂട്ടിങ് ഓഫീസുകളെ സമീപിക്കാതെ ജോലിക്കാരെ കൊണ്ടുവരാന്‍ അവസരമൊരുങ്ങിയത്.
സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിലെ സൈബര്‍ ക്രൈം വിഭാഗം നടപടി തുടങ്ങി. സംശയകരമായ അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നു മന്ത്രാലയം ട്വിറ്റര്‍ അധികൃതരോട് ആവശ്യപ്പെട്ടു.
ഫര്‍വാനിയയിലെ സ്വദേശി ജനവാസ കേന്ദ്രങ്ങളില്‍ വിദേശി ബാച്ലര്‍മാര്‍ താമസിച്ച 10 കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ബാച്ലര്‍മാരെ ഒഴിപ്പിക്കണമെന്ന മുന്നറിയിപ്പ് പാലിക്കാതിരുന്ന കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചതെന്ന് വൈദ്യുതി-ജലം മന്ത്രാലയത്തിലെ ജുഡീഷ്യല്‍ കണ്ട്രോള് ടീം മേധാവി അദ്നാല്‍ അല്‍ ദഷ്തി അറിയിച്ചു.
കുവൈത്ത് എയര്‍വെയ്സിന്റെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും ഇന്നലെ മുതല്‍ രാജ്യാന്തര വിമാനത്താവളത്തിലെ നാലാം നമ്പര്‍ ടെര്‍മിനലി (ടി-4)ല്‍ നിന്നാക്കി. പ്രതിദിനം 26മുതല്‍ 34 വരെ സര്‍വീസുകളാണ് കുവൈത്ത് എയര്‍വെയ്സ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്നത്.