Currency

കുവൈത്ത് പൗരന്മാര്‍ക്ക് ഇന്ത്യയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ നേരിട്ട് റിക്രൂട്ട് ചെയ്യാം

സ്വന്തം ലേഖകന്‍Sunday, October 7, 2018 12:03 pm

കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാര്‍ക്ക് ഇന്ത്യയില്‍നിന്ന് ഗാര്‍ഹിക തൊഴിലാളികളെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നതിനുള്ള സാഹചര്യം ഒരുങ്ങിയതായി റിപ്പോര്‍ട്ട്. നടപടിക്രമങ്ങള്‍ എളുപ്പമാക്കിയതോടെയാണ് റിക്രൂട്ടിങ് ഓഫീസുകളെ സമീപിക്കാതെ ജോലിക്കാരെ കൊണ്ടുവരാന്‍ അവസരമൊരുങ്ങിയത്.

പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗാര്‍ഹിക തൊഴിലാളി ഓഫീസ് ഉടമകളുടെ യൂനിയന്‍ മേധാവി ഫാദില്‍ അഷ്‌കലാനിയാണ് ഇക്കാര്യം പറഞ്ഞത്. നിലവില്‍ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളെ ലഭ്യമാക്കാന്‍ ഗാര്‍ഹിക തൊഴിലാളി ഓഫീസുകളില്‍ പോകേണ്ട ആവശ്യമോ ഇന്‍ഷൂറന്‍സ് തുക അടക്കേണ്ട കാര്യമോ സ്വദേശികള്‍ക്കില്ലെന്നു അദ്ദേഹം പറഞ്ഞു. കുവൈത്തിന്റെ നിരന്തരമായ ആവശ്യപ്രകാരം ഓരോ തൊഴിലാളിയെയും റിക്രൂട്ട് ചെയ്യുന്നതിന് മുമ്പായി ഇന്‍ഷൂറന്‍സ് തുക കെട്ടിവെക്കണമെന്ന നിബന്ധന ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.

തൊഴിലാളിയുടെ പാസ്‌പോര്‍ട്ടിന്റെ കോപ്പി ഇന്ത്യന്‍ എംബസിയില്‍ സമര്‍പ്പിച്ച ശേഷം റിക്രൂട്ടുമെന്റിനുള്ള അപേക്ഷ കരസ്ഥമാക്കുകയാണ് തൊഴിലുടമ ചെയ്യേണ്ടത്. അത് തൊഴിലാളിക്ക് അയച്ചു കൊടുക്കുന്നതോടെ റിക്രൂട്ടിംഗ് നടപടികള്‍ക്ക് ഗാര്‍ഹിക ഓഫീസുകളെ സമീപിക്കേണ്ട ആവശ്യം വരില്ല. നടപടിക്രമം എളുപ്പമായതോടെ ഇന്ത്യയില്‍നിന്ന് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടു വരുന്നതിന് സ്വദേശികള്‍ക്ക് 300 ദീനാറില്‍ അധികം ബാധ്യത വരി ഫാദില്‍ അഷ്‌കലാനി കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x