Currency

ഇന്ത്യക്കാരന്‍ വ്യാജ ഡോക്ടറും രണ്ട് കൂട്ടാളികളും പിടിയില്‍

സ്വന്തം ലേഖകന്‍Tuesday, October 9, 2018 2:48 pm

കുവൈത്ത് സിറ്റി: ഇന്ത്യക്കാരനായ വ്യാജ ഡോക്ടറും ആരോഗ്യമന്ത്രാലയത്തില്‍ നിന്നു മരുന്നു മോഷ്ടിച്ചു ഡോക്ടര്‍ക്ക് എത്തിച്ചിരുന്ന രണ്ട് ബംഗ്ലദേശുകാരും പിടിയില്‍. ബഖാല നടത്തിപ്പുകാരനായ നാല്‍പത്തിരണ്ടുകാരനാണു പിടിയിലായ ഇന്ത്യക്കാരന്‍. ചില്ലറ രോഗങ്ങള്‍ക്കു മരുന്നു നല്‍കുന്നതിനു പുറമേ ഇയാള്‍ ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കാറുമുണ്ട്.

രഹസ്യ വിവരത്തെ തുടര്‍ന്നുള്ള നിരീക്ഷണത്തിനൊടുവിലാണു ഡോക്ടര്‍ പിടിയിലായത്. ആരോഗ്യമന്ത്രാലയത്തില്‍ ജോലിയുള്ള രണ്ട് ബംഗ്ലദേശുകാര്‍ അവിടെനിന്നും മോഷ്ടിക്കുന്ന മരുന്നുകള്‍ ഇന്ത്യക്കാരന് എത്തിക്കുകയായിരുന്നു. മരുന്ന് മോഷണ ആരോപണം നിഷേധിച്ച ബംഗ്ലദേശുകാര്‍ അതിനു പിന്നില്‍ മൂന്നാമത് ഒരാളാണെന്നു വെളിപ്പെടുത്തിയെങ്കിലും പിടികൂടാനായിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x