Currency

സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടി

സ്വന്തം ലേഖകന്‍Saturday, October 6, 2018 1:19 pm

കുവൈത്ത് സിറ്റി: സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിലെ സൈബര്‍ ക്രൈം വിഭാഗം നടപടി തുടങ്ങി. സംശയകരമായ അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നു മന്ത്രാലയം ട്വിറ്റര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

ട്വിറ്ററിലെ ചില അക്കൗണ്ട് ഉടമകള്‍ നിലവില്‍ രാജ്യത്ത് ഉള്ളവരല്ലെന്നും വ്യാജപേരും ചിഹ്നങ്ങളും ഉപയോഗിച്ചാണിവ പ്രവര്‍ത്തിപ്പിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. വ്യാജ പേരുകളില്‍ പ്രവര്‍ത്തിച്ച ഏതാനും അക്കൗണ്ടുകള്‍ സൈബര്‍ ക്രൈം വകുപ്പിന്റെ നിര്‍ദേശാനുസരണം മരവിപ്പിച്ചിട്ടുണ്ട്.

രാജ്യത്ത് നിലവിലുള്ള നിയമസംവിധാനങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളെ സമീപിക്കാനുള്ള അധികാരം ആഭ്യന്തരമന്ത്രാലയത്തിനുണ്ട്. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ മന്ത്രാലയം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. നിയമവിധേയമല്ലാത്തതും ദുരൂഹത നിറഞ്ഞതുമായ അക്കൗണ്ടുകളുമായി ഇടപെടുന്നത് സ്വദേശികളും വിദേശികളും സൂക്ഷിക്കണം. ദേശീയ ഐക്യം ചോദ്യം ചെയ്യുംവിധമുള്ള നടപടികള്‍ അനുവദിക്കില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x