
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റ് വിതരണം, പുതുക്കല്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അറുപതു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പുതുതായി വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതും നിലവിലെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതും നിര്‍ത്തിയേക്കും. ജനസംഖ്യാ ക്രമീകരണത്തിന്റെ ഭാഗമായാണ് നടപടി.
വിദേശികളുടെയും സ്വദേശികളുടെയും എണ്ണത്തിലുള്ള അന്തരം കുറച്ചു കൊണ്ട് വരുന്നതിന്റെ ഭാഗമായി അവിദഗ്ധ തൊഴിലാളികളെ പരമാവധി ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ചുവടു പിടിച്ചാണ് പുതിയ നടപടി. അറുപത് വയസിനു മുകളില്‍ പ്രായമുള്ള വിദേശികള്‍ക്ക് പുതുതായി തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുകയോ നിലവില്‍ ഉള്ള തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കുകയോ ചെയ്യേണ്ടെന്നാണ് തീരുമാനം. എന്നാല്‍ ചില പ്രത്യേക തൊഴില്‍ കാറ്റഗറികള്‍ക്കു പ്രായപരിധിയില്‍ ഇളവുണ്ടാകുമെന്നാണ് സൂചന.
ആഭ്യന്തരമന്ത്രാലയം തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം മാനവ വിഭവ അതോറിറ്റി വാണിജ്യ മന്ത്രാലയം എന്നിവ ഏകോപിച്ചാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.