Currency

വഴിയോരക്കച്ചവടക്കാര്‍ക്ക് എതിരെ നടപടി; സാധനങ്ങള്‍ പിടിച്ചെടുത്തു

സ്വന്തം ലേഖകന്‍Saturday, August 25, 2018 7:14 pm

കുവൈത്ത് സിറ്റി: വഴിയോരക്കച്ചവടത്തിനായി വച്ച വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളുമടക്കമുള്ള സാധനങ്ങള്‍ പിടിച്ചെടുത്തു. ജലീബ് ഷുയൂഖിലും ഹസാവിയിലും നടത്തിയ പരിശോധനയിലാണ് സാധനങ്ങള്‍ പിടിച്ചെടുത്തത്. മൂന്നുപേര്‍ക്കെതിരെ നടപടിയെടുത്തു. പരിസര ശുചീകരണം ഉറപ്പുവരുത്തുന്നതിനുള്ള പ്രചാരണത്തിന്റെ ഭാഗമായി 6000 ക്യുബിക് മീറ്ററോളം വസ്തുക്കള്‍ നീക്കം ചെയ്തതായും മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു.

മുന്നറിയിപ്പ് നോട്ടിസ് പതിച്ചിട്ടും നീക്കം ചെയ്യാതിരുന്ന 35 വാഹനങ്ങളും നീക്കി. ലൈസന്‍സ് സമ്പാദിക്കുന്നതിനു മുന്‍പു പ്രവര്‍ത്തനം തുടങ്ങിയ ആറു കടകള്‍ക്കെതിരെ നടപടിയെടുത്തു. ആന്ദലൂസ്, അര്‍ദിയ എന്നിവിടങ്ങളിലും നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x