Currency

വിദേശികളുടെ എണ്ണം 50% കവിയരുത്

സ്വന്തം ലേഖകന്‍Wednesday, August 22, 2018 12:21 pm

കുവൈത്ത് സിറ്റി: വിദേശികളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 50% കവിയരുത് എന്ന് നിയമം വേണമെന്ന് പാര്‍ലമെന്റിന്റെ നിയമനിര്‍മാണ സമിതി നിര്‍ദേശിച്ചു. ഇതിനായി മാന്‍പവര്‍ അതോറിറ്റി നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. ഒരു രാജ്യത്തെ ജനം സ്വദേശികളുടെ എണ്ണത്തിന്റെ 25% കവിയാന്‍ അനുവദിക്കരുതെന്നും ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കാനുള്ള നടപടികള്‍ കര്‍ശനമാക്കണമെന്നും നിര്‍ദേശമുണ്ട്.

ഏഴുവര്‍ഷത്തിനകം പൂര്‍ണമായും നടപ്പാക്കുംവിധമുള്ള നടപടികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും സമിതി വ്യക്തമാക്കി. ഓരോ രാജ്യത്തെ ജനസംഖ്യയും ആനുപാതിക പ്രാതിനിധ്യത്തില്‍ ക്രമീകരിക്കുന്നത് കുവൈത്തിന്റെ സ്വത്വം നിലനിര്‍ത്തുന്നതിനു സഹായിക്കും. ജനസംഖ്യാ അസന്തുലനം വഴിയുള്ള പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനും അത് അനിവാര്യമാണെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x