2020 ജനുവരി ഒന്നിന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയടച്ച് താമസരേഖ നിയമവിധേയമാക്കാനുള്ള അവസരമാണ് നീട്ടി നല്‍കിയത്. കഴിഞ്ഞ ഡിസംബറില്‍ ഒരു മാസത്തേക്ക് പ്രഖ്യാപിച്ച ഇളവ് ആദ്യം ജനുവരി 31 വരെ നീട്ടി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും നീട്ടിയത്.
ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ രണ്ടാം ഘട്ടം നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ മന്ത്രിസഭ നിര്‍ദേശം നല്കി. രാജ്യത്തേക്ക് വരുന്ന വാണിജ്യ വിമാന സര്‍വീസുകളുടെ എണ്ണം പരമാവധി കുറക്കാനും മന്ത്രിസഭ വ്യോമയാന വകുപ്പിനു നിര്‍ദേശം നല്കി. ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസ് പലരാജ്യങ്ങളിലും പടരുന്ന സാഹഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ അനുസരിച്ചാണ് തീരുമാനം.
ഫെബ്രുവരി 6 വരെ കുവൈത്തില്‍ ഇറങ്ങുന്ന വിമാനങ്ങളില്‍ പരമാവധി 35 യാത്രക്കാരെ മാത്രമേ കയറ്റാവൂ എന്ന് വിമാന കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ നിര്‍ദേശം നല്കി. പ്രതിദിനം കുവൈത്തില്‍ ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം 1000 ആയി കുറയ്ക്കാനാണ് തീരുമാനം. ജനിതകമാറ്റം വന്ന കൊറോണ വ്യാപനം തടയുന്നതിനു കര്‍ശന നടപടി അനിവാര്യം എന്ന സാഹചര്യത്തിലാണു തീരുമാനം എന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികളുടെ എല്ലാ വിവരങ്ങളും അടങ്ങുന്ന റെസിഡന്‍ഷ്യല്‍ കാര്‍ഡുകള്‍ വിവിധ മന്ത്രാലയങ്ങളിലും ഏജന്‍സികളിലും ഉപയോഗപ്പെടുത്താനാവും. സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ത്തുന്നതോടെ അതോറിറ്റി ആസ്ഥാനത്തെ തിരക്ക് ഗണ്യമായി കുറക്കാന്‍ കഴിയും. സിവില്‍ ഐഡിയുടെ അതേ സ്വഭാവത്തില്‍ ഉള്ളതായിരിക്കില്ല റെസിഡന്‍ഷ്യല്‍ കാര്‍ഡ്.
പരിശോധനകള്‍ നിര്‍ത്തിവെച്ചതിനാല്‍ 38 ശതമാനത്തോളം വര്‍ദ്ധനവാണ് അനധികൃത താമസക്കാരുടെ എണ്ണത്തിലുണ്ടായത്. നിലവിലെ കണക്കുകള്‍ പ്രകാരം 1,80,000 അനധികൃത താമസക്കാരാണ് കുവൈത്തിലുള്ളത്. പിഴയടച്ച് രേഖകള്‍ ശരിയാക്കാന്‍ ജനുവരി 31 ആണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച അവസാന തീയ്യതി.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്മെന്റിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. മാസങ്ങളുടെ ഇടവേളക്ക് ശേഷം അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഗാര്‍ഹിക തൊഴിലാളികള്‍ കുവൈത്തില്‍ എത്താന്‍ കാലതാമസം എടുക്കും.
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാര്‍ക്കും അവരുടെ ആശ്രിത വീസയില്‍ ഉള്ളവര്‍ക്കും ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് യാത്ര ചെയ്യുന്നതിന് എയര്‍ ഇന്ത്യ എക്സ്പ്രസിലും ബുക്കിങ് തുടങ്ങി. കുവൈത്ത് എയര്‍വേയ്സ് വിമാനത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പ് ഈ സംവിധാനം ആരംഭിച്ചിരുന്നു.
നിലവിലെ സാഹചര്യത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യത്ത് പ്രവേശിക്കാന്‍ പിസിആര്‍ നിര്‍ബന്ധമാണ്. രണ്ടാഴ്ചത്തെ ക്വാറന്റൈനും നിര്‍ബന്ധമാണ്. വിദേശരാജ്യങ്ങളില്‍ നിന്ന് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ച ശേഷം രാജ്യത്തെത്തുന്ന ആര്‍ക്കും പരിശോധനയില്‍ നിന്ന് ഇളവ് നല്‍കില്ല.
ഒമാന്‍, യു.എ.ഇ അടക്കം അറബ് രാജ്യങ്ങളില്‍ വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് കുവൈത്തിലും പുതിയ വൈറസ് സ്ഥിരീകരണത്തിന് സാധ്യതയുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ ആരോഗ്യ മന്ത്രാലയം തയാറെടുക്കുകയാണെന്നും മന്ത്രി വ്യക്തമാക്കിയത്. കോവിഡ് 19നുമായി താരതമ്യം ചെയ്യുമ്പോള്‍ ജനിതക മാറ്റം സംഭവിച്ച വൈറസിന് വ്യാപന ശേഷി കൂടുതലാണ്.
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയമാണ് പ്രോട്ടോക്കോള്‍ പരിഷ്കരിച്ചത്. കുവൈത്തില്‍ എത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും സര്‍ക്കാര്‍ ചെലവില്‍ സൗജന്യ പി.സി.ആര് പരിശോധന നടത്തുന്നത്. ബ്രിട്ടന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണ് മുഴുവന്‍ യാത്രക്കാര്‍ക്കും പി.സി.ആര് പരിശോധന നിര്‍ബന്ധമാക്കിയത്.