കുവൈത്ത് സിറ്റി: വിദേശത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്കും കുവൈത്തിലേക്ക് വരാന്‍ പി.സി.ആര്‍ പരിശോധന നിര്‍ബന്ധമെന്ന് അധികൃതര്‍. കുവൈത്തിലെത്തിയാല്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കലും നിര്‍ബന്ധമാണ്. വിവിധ രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ ആരംഭിച്ച സാഹചര്യത്തിലാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
നിലവിലെ സാഹചര്യത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യത്ത് പ്രവേശിക്കാന്‍ പിസിആര്‍ നിര്‍ബന്ധമാണ്. രണ്ടാഴ്ചത്തെ ക്വാറന്റൈനും നിര്‍ബന്ധമാണ്. വിദേശരാജ്യങ്ങളില്‍ നിന്ന് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച ശേഷം രാജ്യത്തെത്തുന്ന ആര്‍ക്കും പരിശോധനയില്‍ നിന്ന് ഇളവ് നല്‍കില്ല. വൈറസ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കാതെ സ്വദേശിയായാലും വിദേശി ആയാലും രാജ്യത്തിനകത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ജനുവരി 17 മുതല്‍ യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് സമയപരിധിയില്‍ നടത്തിയ പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റാണ് കുവൈത്ത് അംഗീകരിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.