കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹ്. ഒമാന്‍, യു.എ.ഇ അടക്കം അറബ് രാജ്യങ്ങളില്‍ വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് കുവൈത്തിലും പുതിയ വൈറസ് സ്ഥിരീകരണത്തിന് സാധ്യതയുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ ആരോഗ്യ മന്ത്രാലയം തയാറെടുക്കുകയാണെന്നും മന്ത്രി വ്യക്തമാക്കിയത്. കോവിഡ് 19നുമായി താരതമ്യം ചെയ്യുമ്പോള്‍ ജനിതക മാറ്റം സംഭവിച്ച വൈറസിന് വ്യാപന ശേഷി കൂടുതലാണ്.
രാജ്യത്തെ വിദേശികളും സ്വദേശികളും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും അനാവശ്യ ഒത്തുചേരലുകള്‍, യാത്ര എന്നിവ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് വിലക്കിയും വിമാനത്താവളത്തില്‍ എല്ലാവര്‍ക്കും പി.സി.ആര്‍ പരിശോധന സൗജന്യമായി നടത്തിയും കുവൈത്ത് ഭരണകൂടം സാധ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കുവൈത്തില്‍ രണ്ടാം ബാച്ച് കോവിഡ് പ്രതിരോധ മരുന്ന് ഈ ആഴ്ച എത്തിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.