കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് സിവില്‍ ഐഡി കാര്‍ഡിന് പകരം റെസിഡന്‍സ് കാര്‍ഡ് ഏര്‍പ്പെടുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സിവില്‍ ഐഡി കാര്‍ഡ് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പാണ് റെസിഡന്‍ഷ്യല്‍ കാര്‍ഡ് തയാറാക്കി നല്‍കുക. വിവിധ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള റെസിഡന്‍ഷ്യല്‍ നിലവിലുള്ളത് വിലയിരുത്തിയാണ് സമഗ്ര പഠനത്തിന് ശേഷം കുവൈത്തിലും ഈ രീതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
പ്രവാസികളുടെ എല്ലാ വിവരങ്ങളും അടങ്ങുന്ന റെസിഡന്‍ഷ്യല്‍ കാര്‍ഡുകള്‍ വിവിധ മന്ത്രാലയങ്ങളിലും ഏജന്‍സികളിലും ഉപയോഗപ്പെടുത്താനാവും. സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ത്തുന്നതോടെ അതോറിറ്റി ആസ്ഥാനത്തെ തിരക്ക് ഗണ്യമായി കുറക്കാന്‍ കഴിയും. സിവില്‍ ഐഡിയുടെ അതേ സ്വഭാവത്തില്‍ ഉള്ളതായിരിക്കില്ല റെസിഡന്‍ഷ്യല്‍ കാര്‍ഡ്.
സ്ഥിരമായോ താല്‍ക്കാലികമായോ കുവൈത്ത് വിടുകയോ താമസം മാറുകയോ ചെയ്യുന്ന പ്രവാസികള്‍ സിവില്‍ ഐഡി കാര്‍ഡ് ദുരുപയോഗം ചെയ്യുന്നതായി പരാതിയുണ്ട്. റെസിഡന്‍ഷ്യല്‍ കാര്‍ഡുകള്‍ ഇത്തരം ദുരുപയോഗം തടയും. ഇഖാമ റദ്ദാക്കി വിദേശികള്‍ നാടുവിടുന്ന സാഹചര്യങ്ങളില്‍ റെസിഡന്‍ഷ്യല്‍ കാര്‍ഡുകള്‍ സ്വാഭാവികമായി റദ്ദാകുകയും ഉപയോഗ ശൂന്യമാകുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.