Currency

കുവൈത്തില്‍ സ്വദേശിവല്‍ക്കരണ നടപടികളുടെ കാര്യക്ഷമത നിരീക്ഷിക്കാന്‍ സംവിധാനം

സ്വന്തം ലേഖകന്‍Wednesday, July 11, 2018 2:34 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശിവല്‍ക്കരണ നടപടികളുടെ കാര്യക്ഷമത നിരീക്ഷിക്കാന്‍ സ്ഥിരം സംവിധാനം വരുന്നു. സ്വദേശിവല്‍ക്കരണം കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷക്കാനും ബാഹ്യ ഇടപെടലുകള്‍ ഇല്ലാതാക്കാനും ആണ് സംവിധാനം കൊണ്ട് ലക്ഷ്യമിടുന്നത്.

നിശ്ചിതകാലത്തിനുള്ളില്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍ ചില വകുപ്പുകള്‍ നിര്‍ദേശം കൃത്യമായി പാലിക്കക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് പൊതുമേഖലയിലെ സ്വദേശിവല്‍ക്കരണം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനത്തെ കുറിച്ച് ആലോചിക്കുന്നതെന്ന് ഖലീല്‍ അല്‍ സാലിഹ് പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ നിശ്ചയിച്ച പ്രകാരം സ്വദേശിവല്‍ക്കരണം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

സ്വദേശിവല്‍ക്കരണത്തില്‍ താല്‍പര്യക്കുറവ് കാണിക്കുന്ന വകുപ്പുകള്‍ക്കെതിരെ നടപടി കൈകൊള്ളുമെന്നും ഖലീല്‍ അല്‍ സാലിഹ് കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x