കന്നുകാലികളെ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ അവയുടെ വില വർധിപ്പിക്കാൻ നടത്തിയ നീക്കം പുറത്തായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്
2010-നും 2014-നും ഇടയിൽ പ്രവാസികളുടെ പണമിടപാടുകൾ 2120 കോടി കുവൈറ്റ് ദിനാറിൽ എത്തിയതിനെ തുടർന്നാണു ഈ നിർദ്ദേശം
ആരോഗ്യസേവനങ്ങളുടെ ഫീസ് വര്‍ധിപ്പിച്ചും എം.ആര്.ഐ, എന്‍ഡോസ്കോപി തുടങ്ങിയ ചികിത്സാ സൗകര്യങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമാക്കുന്നതിനും സര്‍ക്കാര്‍ ആലോചന. പൊതു ആശുപത്രികളുടെ സേവനം സ്വദേശികള്‍ക്ക് മാത്രമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. നിലവില്‍ രാജ്യത്തുള്ള സ്വകാര്യ ആശുപത്രികള്‍ രാജ്യത്തെ വിദേശികള്‍ക്ക് മുഴുവന്‍ സേവനം നല്‍കുന്നതിന് പര്യാപ്തമല്ല.
തൊഴില്‍ വിപണിയില്‍ ആവശ്യമായ വിദേശികളുടെ എണ്ണം കൃത്യമായി നിര്‍ണയിക്കുക. വിസ കച്ചവടം നടത്തുന്ന വ്യാജ കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുക, തൊഴില്‍ വൈദഗ്ദ്യമില്ലാത്ത വിദേശികളെ തിരിച്ചയക്കുക. തൊഴില്‍ വിപണിയുടെ ആവശ്യത്തിനനുസരിച്ചു വിദ്യാഭ്യാസ പാഠ്യ പദ്ധതികള്‍ പരിഷ്കരിക്കുക, സ്വദേശികള്‍ക്ക് സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്നല്കുക,
‘നിങ്ങളുടെ തീരുമാനം, നിങ്ങളുടെ വിധി’ എന്ന പ്രമേയത്തോടെയാണ് വാരാചരണം. ഗതാഗത നിയമം സംബന്ധിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി ലഘുലേഖകള്‍ വിതരണം ചെയ്യുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
ഐ.ഐ.സിയുടെ ഫോക്കസ് ഇന്റർനാഷണൽ കുവൈറ്റി ന്റെ കീഴിൽ മെഡിക്കൽ എഞ്ചിനീയറിംഗ് മാതൃക പ്രവേശന പരീക്ഷ മാർച്ച് 31ന് കുവൈറ്റിലും സംഘടിപ്പിക്കുന്നു
നിലവില്‍ വിദേശികളില്‍ നിന്ന് ക്ലിനിക്കുകള്‍ ഒരു ദീനാറും ആശുപത്രികള്‍ രണ്ട് ദീനാറുമാണ് പരിശോധന ഫീസ് ഈടാക്കുന്നത്. വിദേശികളില്‍ അധികവും ഗാര്‍ഹിക ജോലിക്കാരായതിനാല്‍ മരുന്നിന് ഫീസ് ഏര്‍പ്പെടുത്തുന്നത് സ്പോണ്‍സര്‍മാരായ സ്വദേശികള്‍ക്ക് കൂടുതല്‍ ബാധ്യത സൃഷ്ടിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നു വന്നിട്ടുണ്ട്.
പതിനാറുകാരനായ ജോര്‍ദന്‍ ജോണ്‍ ആണ് ബാൽക്കണിയിൽ ചെടി നനയ്ക്കവേ കെട്ടിടത്തിൽ നിന്നും വീണു മരിച്ചത്.
ട്രാഫിക് നിയമലംഘനങ്ങളും ട്രാഫിക് അപകടങ്ങളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാംപയ്ന് സംഘടിപ്പിക്കുന്നത്. ഇതിനായി ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും സ്വദേശികളെയും പ്രവാസികളെയും ഗതാഗത സുരക്ഷയുടെ പ്രാധാന്യം മനസിലാക്കിക്കുന്നതിനുമാണ് ട്രാഫിക് വീക്ക് കാംപയ്ന്.
ആരോഗ്യമന്ത്രാലയവും മുനിസിപ്പാലിറ്റിയും ഇത് സംബന്ധിച്ച് ധാരണയിലെത്തി. നിലവില്‍ റസ്റ്ററന്റുകള്‍, കേറ്ററിങ്ങുകള് എന്നിവിടങ്ങളിലാണ് ഈ സംവിധാനം നടപ്പാക്കിയിട്ടുള്ളത്. ഇത് ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട മുഴുവന്‍ മേഖലയിലും നടപ്പാക്കാനാണു തീരുമാനം.