Currency

കുവൈറ്റിൽ മലയാളി വിദ്യാർത്ഥി ബാൽക്കണിയിൽ നിന്നും വീണ് മരിച്ചു

സ്വന്തം ലേഖകൻSunday, March 12, 2017 1:29 pm

കുവൈ സിറ്റി: കുവൈറ്റിൽ മലയാളി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. പതിനാറുകാരനായ  ജോര്‍ദന്‍ ജോണ്‍ ആണ് ബാൽക്കണിയിൽ ചെടി നനയ്ക്കവേ കെട്ടിടത്തിൽ നിന്നും വീണു മരിച്ചത്. മാവേലിക്കര മാണപ്പള്ളില്‍ ഡോ. ജോണ്‍ -ഡോ. ദിവ്യ ദമ്പതികളുടെ മകനാണ്.

ഡി.പി.എസ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു ജോർദൻ റിഗ്ഗയിയിലെ വീട്ടിലെ ബാല്‍ക്കണിയില്‍നിന്ന് കാല്‍വഴുതി വീണത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x