കന്നുകാലികളെ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ അവയുടെ വില വർധിപ്പിക്കാൻ നടത്തിയ നീക്കം പുറത്തായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഭക്ഷ്യവസ്തുക്കൾ വിലകൂട്ടി വിൽക്കുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് അധികൃതർ. റമദാനുമുമ്പ് ഭക്ഷ്യവസ്തുക്കള്‍ക്ക് വില വര്ധിപ്പിക്കുന്നുള്ള നീക്കത്തിനെതിരെയാണ് ഔകാഫ്-ഇസ്ലാമികകാര്യ വിഭാഗത്തിന്റെറയും മുനിസിപ്പാലിറ്റിയുടെയും ചുമതലയുള്ള മന്ത്രി മുഹമ്മദ് അല്‍ ജാബ്രി രംഗത്തെത്തിയിരിക്കുന്നത്.
കന്നുകാലികളെ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ അവയുടെ വില വർധിപ്പിക്കാൻ നടത്തിയ നീക്കം പുറത്തായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇത്തരത്തിൽ വിലവർധിപ്പിച്ചുകൊണ്ടുള്ള രേഖകളില്‍ ഒപ്പുവച്ച കമ്പനികൾക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനികള്‍ക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങള്‍ തിരിച്ചുപിടിക്കുന്നതിന് പുറമെ, ഇവര്‍ക്ക് നല്കുന്ന സബ്സിഡികള്‍ നിറുത്തലാക്കുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.