Currency

ജിസിസി ട്രാഫിക് വീക്ക് കാംപയ്‌ന് തുടക്കം

സ്വന്തം ലേഖകന്‍Sunday, March 12, 2017 11:41 am

ട്രാഫിക് നിയമലംഘനങ്ങളും ട്രാഫിക് അപകടങ്ങളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാംപയ്ന്‍ സംഘടിപ്പിക്കുന്നത്. ഇതിനായി ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും സ്വദേശികളെയും പ്രവാസികളെയും ഗതാഗത സുരക്ഷയുടെ പ്രാധാന്യം മനസിലാക്കിക്കുന്നതിനുമാണ് ട്രാഫിക് വീക്ക് കാംപയ്ന്‍.

കുവൈത്ത് സിറ്റി: ജിസിസി ട്രാഫിക് വീക്ക് കാംപയ്‌ന് ഇന്ന് തുടക്കം. ട്രാഫിക് നിയമലംഘനങ്ങളും ട്രാഫിക് അപകടങ്ങളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാംപയ്ന്‍ സംഘടിപ്പിക്കുന്നത്. ഇതിനായി ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും സ്വദേശികളെയും പ്രവാസികളെയും ഗതാഗത സുരക്ഷയുടെ പ്രാധാന്യം മനസിലാക്കിക്കുന്നതിനുമാണ് ട്രാഫിക് വീക്ക് കാംപയ്ന്‍. ആഭ്യന്തരമന്ത്രാലയമാണ് കാംപയ്ന്‍ നടത്തുന്നത്.

എന്നാല്‍ സോഷ്യല്‍മീഡിയകളില്‍ ഗതാഗത നിയമലംഘനത്തിന് പിഴ വര്‍ധിപ്പിച്ചെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഇത്തരം പ്രചരണങ്ങള്‍ വ്യാജമാണെന്നും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x