തൊഴില്‍ വിപണിയില്‍ ആവശ്യമായ വിദേശികളുടെ എണ്ണം കൃത്യമായി നിര്‍ണയിക്കുക. വിസ കച്ചവടം നടത്തുന്ന വ്യാജ കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുക, തൊഴില്‍ വൈദഗ്ദ്യമില്ലാത്ത വിദേശികളെ തിരിച്ചയക്കുക. തൊഴില്‍ വിപണിയുടെ ആവശ്യത്തിനനുസരിച്ചു വിദ്യാഭ്യാസ പാഠ്യ പദ്ധതികള്‍ പരിഷ്‌കരിക്കുക, സ്വദേശികള്‍ക്ക് സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍നല്‍കുക,
കുവൈത്ത് സിറ്റി: രാജ്യത്ത് ജനസംഖ്യാ സന്തുലനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പന്ത്രണ്ടിന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. വിദേശി സ്വദേശി എണ്ണത്തിലെ അസന്തുലിതത്വം ഇല്ലാതാക്കുന്നതിനായുള്ള പന്ത്രണ്ടിന നിര്‍ദേശങ്ങളാണ് പാര്‍ലിമെന്ററി കാര്യ മന്ത്രാലയം മുന്നോട്ടു വെച്ചത്. മന്ത്രാലയത്തിലെ ഗവേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശങ്ങള്‍ ഉള്ളത്. വിദേശികളുടെ എണ്ണം വര്‍ധിക്കുന്നത് സ്വദേശി സമൂഹത്തിനു പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് വിലയിരുത്തിയാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. രാജ്യപുരോഗതിക്കും വികസനത്തിനും തടസം നില്‍ക്കാത്ത രീതിയില്‍ വിദേശികളുടെ എണ്ണം കുറക്കണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തൊഴില്‍ വിപണിയില്‍ ആവശ്യമായ വിദേശികളുടെ എണ്ണം കൃത്യമായി നിര്‍ണയിക്കുക. വിസ കച്ചവടം നടത്തുന്ന വ്യാജ കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുക, തൊഴില്‍ വൈദഗ്ദ്യമില്ലാത്ത വിദേശികളെ തിരിച്ചയക്കുക. തൊഴില്‍ വിപണിയുടെ ആവശ്യത്തിനനുസരിച്ചു വിദ്യാഭ്യാസ പാഠ്യ പദ്ധതികള്‍ പരിഷ്‌കരിക്കുക, സ്വദേശികള്‍ക്ക് സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍നല്‍കുക,
ഗാര്‍ഹിക മേഖലയിലേക്കുള്ള അനിയന്ത്രിത റിക്രൂട്ട്‌മെന്റ് തടയുക, സ്വകാര്യമേഖലയിലെ വിദേശി നിയമനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി സമയ പരിധി നിശ്ചയിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. അതേസമയം താമസിക്കാതെ തന്നെ ഈ നിര്‍ദേശങ്ങള്‍ പാര്‍ലിമെന്റില്‍ ചര്‍ച്ചയ്‌ക്കെത്തുമെന്നാണ് മന്ത്രിസഭാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.