2010-നും 2014-നും ഇടയിൽ പ്രവാസികളുടെ പണമിടപാടുകൾ 2120 കോടി കുവൈറ്റ് ദിനാറിൽ എത്തിയതിനെ തുടർന്നാണു ഈ നിർദ്ദേശം
കുവൈറ്റ് സിറ്റി: പ്രവാസികൾ നടത്തുന്ന വലിയ പണമിടപാടുകളിന്മേൽ കർശനനിരീക്ഷണം ഏർപെടുത്തണമെന്ന് എം.പി ഖാലിദ് അൽ-സ്വാലിഹ് ഭരണാധികാരികളോട് ആവശ്യപ്പെട്ടു. 2010-നും 2014-നും ഇടയിൽ പ്രവാസികളുടെ പണമിടപാടുകൾ 2120 കോടി കുവൈറ്റ് ദിനാറിൽ എത്തിയതിനെ തുടർന്നാണു ഈ നിർദ്ദേശം.
പ്രവാസികളുടെ പണമിടപാടുകളിന്മേൽ എതെങ്കിലും തരത്തിലുള്ള നികുതിയോ ചാർജ്ജുകളോ ചുമത്തുന്നതിനുള്ള പദ്ധതികൾ നിലവിലുണ്ടൊ എന്നും അദ്ദേഹം ധനകാര്യ മന്ത്രാലയത്തോട് ആരാഞ്ഞു.
കുവൈറ്റിൽ നിന്നുള്ള പണമൊഴുക്ക് പരിശോധിക്കാൻ പ്രവാസികളുടെ പണമിടപാടുകളിന്മേൽ നിരീക്ഷണം വേണമെന്ന് നിരവധി എം.പി മാർ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ പണമിടപാടുകളിൽ 5 ശതമാനം നികുതി ഏർപെടുത്തണമെന്ന് എം.പി സഫ അൽ-ഹഷീമും കഴിഞ്ഞ ആഴ്ച നിർദ്ദേശിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.