ഒമാന്‍ സ്വദേശികള്‍ക്ക് യു.എ.ഇയിലേക്ക് റോഡ് മാര്‍ഗം വരാന്‍ മുന്‍കൂര്‍ അനുമതി വേണ്ട. പക്ഷെ, റോഡ് മാര്‍ഗം വരുന്ന ഒമാന്‍ സ്വദേശികളും 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. യു.എ.ഇ അതിര്‍ത്തിയില്‍ അവര്‍ക്ക് വീണ്ടും പിസിആര്‍ പരിശോധനയുണ്ടാകും.
ഒമാനില്‍ മടങ്ങിയെത്തുന്നവര്‍ക്കുള്ള ഹോം ഐസൊലേഷന്‍ കാലയളവ് ചികിത്സാ അവധിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അല്‍ സഈദി. ഐസൊലേഷന്‍ കാലയളവ് ബാക്കിയുള്ള ലീവില്‍ നിന്ന് കുറയ്ക്കും. ഒമാനിലെത്തുന്ന എല്ലാ യാത്രക്കാരുടെയും കൈവശം യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം.
ഒമാനില്‍ 50ാം ദേശീയദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ചു. നവംബര്‍ 25, 26 തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കും. വാരാന്ത്യ അവധി ഉള്‍പ്പടെ നാലു ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും.
കര്‍ശനമായ സുരക്ഷാ മാര്‍ഗ മാനദണ്ഡങ്ങളോടെ നവംബര്‍ 15ാം തീയതി മുതല്‍ തുറക്കാനാണ് അനുമതി. നാനൂറും അതിലധികം പേരെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മസ്ജിദുകള്‍ ആണ് ആദ്യ ഘട്ടത്തില്‍ തുറക്കുക. അഞ്ചു നേരത്തേ നമസ്കാരത്തിന് മാത്രമാണ് അനുമതിയുള്ളത്. ജുമുഅ പ്രാര്‍ഥനക്ക് അനുവാദം നല്‍കിയിട്ടില്ല. ഓരോ നമസ്കാരത്തിനുമായി പരമാവധി 25 മിനിറ്റ് മാത്രമാണ് തുറക്കാന്‍ പാടുള്ളൂ.
കൊവിഡ് വ്യാപനം അറിയാനുള്ള ദേശീയ സെറോളജിക്കല്‍ സര്‍വ്വേയുടെ നാലാം ഘട്ടം ഒമാനില്‍ ആരംഭിച്ചു. അഞ്ച് ദിവസമാണ് നാലാംഘട്ട സര്‍വ്വേ നീണ്ടുനില്‍ക്കുന്നത്. ഒരു ഗവര്‍ണറേറ്റില്‍ നിന്ന് 400 രക്തസാമ്പിളുകള്‍ വരെ ശേഖരിക്കും. ഇങ്ങനെ ഓരോ ഘട്ടത്തിലും 5000 രക്തസാമ്പിളുകള്‍ വരെയാണ് ശേഖരിക്കുന്നത്. സര്‍വ്വേയില്‍ ആകെ 20,000 സാമ്പിളുകളാണ് ശേഖരിക്കുന്നത്.
നവംബര്‍ ഒമ്പത് തിങ്കളാഴ്ച മുതല്‍ ദേശീയ വിമാന കമ്പനികളായ ഒമാന്‍ എയറും സലാം എയറും എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും മാത്രമാണ് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നടത്തുക. നവംബര്‍ 30 വരെയാണ് ഒമാനും ഇന്ത്യയും തമ്മിലുള്ള എയര്‍ ബബിള്‍ സര്‍വീസിന്റെ കാലാവധി.
ഫലം നെഗറ്റീവ് ആണെങ്കില്‍ 7 ദിവസം ഐസലേഷനില്‍ കഴിഞ്ഞശേഷം വീണ്ടും പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കി ക്വാറന്റീന് അവസാനിപ്പിക്കാം. വീണ്ടും പരിശോധനയ്ക്കു വിധേയരാകാത്തവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണം. 15 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പരിശോധന ആവശ്യമില്ല. നിരീക്ഷണത്തിനുള്ള റിസ്റ്റ് ബാന്‍ഡും വേണ്ട.
വിദേശരാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് എത്തുന്നവരുടെ ക്വാറന്റൈന് കാലാവധി സംബന്ധിച്ച നിയമത്തില്‍ ഒമാന്‍ ഭേദഗതി വരുത്തി. ഇതനുസരിച്ച് വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഇനി ഏഴ് ദിവസം മാത്രമായിരിക്കും ക്വാറന്റൈന്. വിദേശരാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് എത്തുന്നവര്‍ക്ക് ഇതുവരെ 14 ദിവസമായിരുന്നു ക്വാറന്റൈന് കാലാവധി.
അഞ്ച് ശതമാനം വര്‍ധനവാണ് ഉണ്ടാകുക. പുതുതായി അനുവദിക്കുന്ന തൊഴില്‍ പെര്‍മിറ്റിനും കാലാവധി കഴിയുന്നവ പുതുക്കുന്നതിനും അധിക ഫീസ് നല്‍കേണ്ടിവരും. ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, കൃഷി തോട്ടക്കാര്‍ എന്നീ തസ്തികകളിലേക്കുള്ള തൊഴില്‍ പെര്‍മിറ്റുകള്‍, മറ്റ് പ്രത്യേക തൊഴില്‍ പെര്‍മിറ്റുകള്‍ എന്നിവയ്ക്ക് ഈ വര്‍ധനവ് ബാധകമല്ല.
പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാന്‍ വിലക്കുണ്ടാകും. ഏത് തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിലക്ക് ബാധകമാണ്. സാധുവായ റെസിഡന്റ് കാര്‍ഡുള്ള വിദേശികള്‍ക്ക് മാത്രമാണ് ഒമാനിലേക്ക് വരാന്‍ അനുമതി.