
ഒമാന്‍: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട യു.എ.ഇ റോഡ് അതിര്‍ത്തികള്‍ ഈ മാസം 16 മുതല്‍ തുറക്കും. അതിര്‍ത്തികള്‍ തുറക്കുന്നതായി കഴിഞ്ഞ ദിവസം ഒമാനും പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ചരക്ക് ഗതാഗതം മാത്രമാണ് ഈ അതിര്‍ത്തികളിലൂടെ അനുവദിച്ചിരുന്നത്. അടുത്തദിവസം മുതല്‍ ഒമാനിലെയും യു.എ.ഇയിലെയും സ്വദേശികള്‍ക്ക് അതിര്‍ത്തികളിലൂടെ യാത്ര ചെയ്യാം. ഒമാന്‍ റെസിഡന്റ് വിസയുള്ള പ്രവാസികള്‍ക്ക് റോഡ് മാര്‍ഗം യു.എ.ഇയില്‍ നിന്ന് ഒമാനിലേക്ക് വരാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒമാന്‍ സ്വദേശികള്‍ക്ക് യു.എ.ഇയിലേക്ക് റോഡ് മാര്‍ഗം വരാന്‍ മുന്‍കൂര്‍ അനുമതി വേണ്ട. പക്ഷെ, റോഡ് മാര്‍ഗം വരുന്ന ഒമാന്‍ സ്വദേശികളും 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. യു.എ.ഇ അതിര്‍ത്തിയില്‍ അവര്‍ക്ക് വീണ്ടും പിസിആര്‍ പരിശോധനയുണ്ടാകും. യു.എ.ഇയില്‍ പ്രവേശിച്ചാല്‍ ഓരോ എമിറേറ്റിലെയും ക്വാറന്റയിന്‍ നിയമങ്ങള്‍ സന്ദര്‍ശകരായ ഒമാന്‍ സ്വദേശികള്‍ക്കും ബാധകമായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.