Currency

ഒമാനില്‍ ദേശീയദിന അവധി പ്രഖ്യാപിച്ചു; നാലു ദിവസം തുടര്‍ച്ചയായ അവധി

സ്വന്തം ലേഖകന്‍Friday, November 13, 2020 5:48 pm

മസ്‌കത്ത്: ഒമാനില്‍ 50ാം ദേശീയദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ചു. നവംബര്‍ 25, 26 തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കും. വാരാന്ത്യ അവധി ഉള്‍പ്പടെ നാലു ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും.

29 ഞായറാഴ്ചയാകും വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക. ദേശീയദിനം ആഘോഷിക്കുന്നതിനായി രാജ്യത്ത് വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x