ഇതിന്റെ ഭാഗമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും കൂടുതല്‍ സര്‍വീസുകള്‍ നടത്തും. എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചി, തിരുവനന്തപുരം സെക്ടറുകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ഡല്‍ഹി, മുംബൈ സെക്ടറുകളിലേക്ക് എയര്‍ ഇന്ത്യയും ആഴ്ചയില്‍ നാല് സര്‍വീസുകള്‍ വര്‍ധിപ്പിക്കും.
ഒമാനിലെ തൊഴില്‍ നയത്തില്‍ ഉണ്ടാകുന്ന സുപ്രധാന മാറ്റമായിരിക്കും എന്‍.ഒ.സി വ്യവസ്ഥ ഒഴിവാക്കുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടന തുറന്നുനല്‍കാന്‍ ലക്ഷ്യമിട്ടുള്ള വിഷന്‍ 2040 പദ്ധതിയുടെ ഭാഗമായാണ് എന്‍.ഒ.സി വ്യവസ്ഥ ഒഴിവാക്കുന്നത്. തൊഴില്‍ നിയമത്തിലെ മാറ്റത്തിന് പുറമെ പുതിയ വരുമാന നികുതി നടപ്പിലാക്കാനും സബ്സിഡികള്‍ ഒഴിവാക്കുന്നതുമടക്കം സാമ്പത്തിക പരിഷ്കരണ നടപടികള്‍ക്കും പദ്ധതിയുണ്ടെന്ന് അല്‍ ബുസൈദി പറഞ്ഞു.
വിദേശ തൊഴിലാളികളുടെ അംഗീകൃത തൊഴില്‍ കരാര്‍ പ്രകാരമുള്ള വേതനത്തിലും ഭേദഗതി വരുത്താം. നിലവിലെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വിദേശ തൊഴിലാളിയെ മറ്റൊരു തൊഴിലുടമയിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകളും നല്‍കാവുന്നതാണ്. നിബന്ധനകള്‍ക്ക് വിധേയമായി ഒമാനില്‍ നിന്ന് തന്നെ വിദേശ തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതിക്കും ഇക്കാലയളവില്‍ അപേക്ഷിക്കാവുന്നതാണ്.
സിനിമാ തിയേറ്റര്‍ ഉള്‍പ്പെടെയുള്ള വിനോദ കേന്ദ്രങ്ങള്‍ തുറക്കാം. ബീച്ചുകളിലും പ്രവേശനം അനുവദിക്കും. മ്യൂസിയങ്ങളും കോട്ടകളുമടക്കം ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറക്കും. എന്നാല്‍ സ്റ്റേഡിയങ്ങളില്‍ കായിക മല്‍സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കില്ല. ഷോപ്പിങ് മാളുകളില്‍ കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി.
ആദ്യ ഘട്ടത്തില്‍ ഹോട്ടലുകള്‍ക്കും ടൂറിസം കമ്പനികള്‍ക്കും മാത്രമായിരിക്കും ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുക. നവംബര്‍ ആദ്യത്തില്‍ എക്സ്പ്രസ്, ഫാമിലി വിസിറ്റിങ് വിസകളും കഴിഞ്ഞ ദിവസം തൊഴില്‍ വിസയും അനുവദിക്കുന്നത് പുനരാരംഭിച്ചിരുന്നു. കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കുറഞ്ഞ എണ്ണം ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതിയെന്ന നേരത്തേയുള്ള ഉത്തരവും സുപ്രീം കമ്മിറ്റി പിന്‍വലിച്ചു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒമാന്‍ നിര്‍ത്തിവച്ച പുതിയ തൊഴില്‍ വീസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങി. നേരത്തെ സന്ദര്‍ശന വീസകളും വീണ്ടും അനുവദിച്ചു തുടങ്ങിയിരുന്നു. രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കായി ഒക്ടോബര്‍ ഒന്ന് മുതല്‍ വിമാനത്താവളങ്ങളും തുറന്നിട്ടുണ്ട്. എട്ടു മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തൊഴില്‍ വീസ അനുവദിക്കുന്നത്.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 11.38 ലക്ഷമാണ്. ഇതില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17.4 ശതമാനത്തിന്റെ കുറവാണുണ്ടായത്. അതേസമയം പൊതുമേഖലയിലെ പ്രവാസികളുടെ എണ്ണത്തില്‍ 22.2 ശതമാനത്തിന്റെ കുറവ് വന്നു. സര്‍ക്കാര്‍ മേഖലയില്‍ 2019ല്‍ ഇതേ സമയം 54,687 പ്രവാസികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 42,895 പേരാണുള്ളത്.
ഒമാനില്‍ ക്വാറന്റീന് ചട്ടം ലംഘിച്ചാല്‍ 20 ദിവസം തടവും 500 റിയാല്‍ പിഴയും ശിക്ഷ. ട്രാക്കിങ് ബ്രേസ്ലറ്റ് അഴിക്കാന്‍ ശ്രമിക്കുന്നതും കേടുവരുത്തുന്നതും ഗുരുതര നിയമലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
സല്ലൂ ഫീ ബുയൂത്തിക്കും, നമസ്കാരം വീടുകളില്‍ നിര്‍വ്വഹിക്കുക എന്നായിരുന്നു കഴിഞ്ഞ എട്ട് മാസമായി ഒമാനിലെ പള്ളികളില്‍ നിന്ന് വിളിച്ച് പറഞ്ഞിരുന്നത്. അതിന് വിരാമമിട്ടു കൊണ്ടാണ് രാജ്യത്തെ വലിയ പള്ളികളെല്ലാം ഇന്നലെ വിശ്വാസികള്‍ക്ക് തുറന്ന് കൊടുത്തത്. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ പശ്ചാത്തലത്തിലാണ് സുപ്രീം കമ്മിറ്റിയുടെ തീരുമാനം.
പ്രവാസികള്‍ക്ക് നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഒമാന്‍ വിടാന്‍ അവസരം ലഭിക്കുക.നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കായുള്ള രജിസ്ട്രേഷന് നടപടികള്‍ക്കായി നവംബര്‍ 15ന് വെബ്സൈറ്റ് തുറക്കുമെന്നും ഒമാന്‍ തൊഴില്‍ വകുപ്പ് വ്യക്തമാക്കി.