Currency

പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ല; വിശദീകരണവുമായി ഒമാന്‍ പൊലീസ്

സ്വന്തം ലേഖകന്‍Sunday, October 25, 2020 1:14 pm
saudi-visa
Villa-kochi-Kerala

മസ്‌കറ്റ്: പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാന്‍ വിലക്കുണ്ടാകും. ഏത് തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിലക്ക് ബാധകമാണ്. സാധുവായ റെസിഡന്റ് കാര്‍ഡുള്ള വിദേശികള്‍ക്ക് മാത്രമാണ് ഒമാനിലേക്ക് വരാന്‍ അനുമതി.

സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഈ നിയന്ത്രണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ഒമാന്‍ ഒബ്സര്‍വര്‍’ റിപ്പോര്‍ട്ട് ചെയ്തു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x