റമസാനില്‍ പാര്‍ട് ടൈം വീട്ടുജോലിക്കാരെ നിയമിക്കുന്നത് നിയമ വിരുദ്ധമെന്ന് അധികൃതര്‍. തൊഴില്‍ നിയമം ലംഘിച്ച് ചില വീടുകളില്‍ ഒരു മാസത്തേക്ക് മാത്രമായി വീട്ടുവേലക്കാരെ ജോലിക്ക് നിര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാനവവിഭവ ശേഷി മന്ത്രാലയമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
മസ്കത്ത് അടക്കം ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും 44 ഡിഗ്രിക്കും 49 ഡിഗ്രിക്കുമിടയിലാണ് ചൂട് അനുഭവപ്പെടുന്നത്. സൗദി മരുഭൂമിയില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റിന്റെ ഫലമായാണ് ചൂട് കടുത്തത്. കടുത്ത ചൂട് കണക്കിലെടുത്ത് നിസ്വ ഇന്ത്യന്‍ സ്കൂള്‍ കെ.ജി മുതല്‍ എട്ടാം ക്ലാസ് വരെ അവധി നല്കി. ഇന്നും നാളെയും സ്കൂളിന് അവധിയായിരിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ട ഉപദേശങ്ങളും നിര്‍ദേശങ്ങളും മാനസിക പിന്തുണയും നല്‍കുകയാണ് കൗണ്‍സിലര്‍മാരുടെ ദൗത്യം. ഒമാനിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതിനായി ദാര്‍സൈത് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ശ്രീദേവി തഷ്നത്തിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ പത്തുവരെ സൗജന്യ കൗണ്‍സലിങ് സേവനങ്ങള്‍ ലഭ്യമാണ്.
മരുന്നുകളുടെ പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ജി.സി.സി തലത്തില്‍ മരുന്നു വില ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉല്പന്നത്തിന്റെ ചെലവ്, ഇന്‍ഷുറന്‍സ്, ചരക്കുകൂലി എന്നിവയ്ക്കൊപ്പം 45 ശതമാനം ലാഭവിഹിതവും കൂട്ടിയാകും മരുന്നുകളുടെ ചില്ലറ വില തീരുമാനിക്കുക. ലാഭവിഹിതം ഒഴിച്ചുള്ളവ ടെക്നിക്കല്‍ കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായിരിക്കും.
പുതിയ നടപടിയുടെ ഭാഗമായി റമദാനില്‍ അനുവദനീയമായ 30 കിലോ രണ്ട് പെട്ടികളിലായി കൊണ്ടുപോകാമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ ജൂണ്‍ 27 വരെയാണ് ഈ അനുമതി പ്രാബല്യത്തിലുണ്ടാകുമെന്ന് ഒമാന്‍ എയറിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സലാം എയര്‍ ചെയര്‍മാനായ ഖാലിദ് അല്‍ യഹ്മദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഖരീഫ് സീസണില്‍ സര്‍വിസ് തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദേഹം ട്വിറ്റില്‍ കുറിച്ചു.
സ്കൂളുകളിലേക്ക് നിയമിക്കുന്ന അദ്ധ്യാപകരുടെ നിലാവരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒമാനിലുള്ള 19 ഇന്ത്യന്‍ സ്കൂളുകളിലും പുതിയ ചട്ടങ്ങള്‍ നടപ്പാക്കുന്നത്. അദ്ധ്യാപക നിയമനത്തിന് മുമ്പായി നിരവധി ടെസ്റ്റുകളും പാനല്‍ ഇന്റര്വ്യൂകളുമുണ്ടായിരിക്കുമെന്ന് വ്യക്തമാക്കി.
അവശ്യമരുന്നുകളുടെ വിലയില്‍ കുറവ് വരുമെങ്കിലും പ്രിസ്ക്രിപ്ഷന് ഇല്ലാതെ നേരിട്ട് കൗണ്ടറുകളിലെത്തി വാങ്ങുന്ന മരുന്നുകള്‍, ഹെര്‍ബര്‍ ഉത്പന്നങ്ങള്‍, ഫുഡ് സപ്ലിമെന്റുകള്‍ എന്നിവയുടെ വിലയില്‍ ഈ കുറവ് വരില്ല. ഇവയുടെ വിലയുടെ മേല്‍ മിനിസ്ട്രി നിയന്ത്രണം ഏര്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് വിലക്കുറവ് ഇവയ്ക്ക് ബാധകമല്ലാത്തത്.
ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമത്തിന്റെ കാലാവധി ഓഗസ്റ്റ് 31 വരെയാണ്. ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത വിശ്രമം തൊഴിലുടമ അനുവദിക്കണമെന്നതാണ് നിയമം.
നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസും ജലടാക്സി (സീ ടാക്സി) സര്വീസുമടക്കമുള്ള പദ്ധതികളാണ് നടപ്പാക്കുക. രാജ്യത്ത് 7000 പുതിയതൊഴിലവസരങ്ങളാണ് പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ സൃഷ്ടിക്കപ്പെടുന്നത്.