
മസ്‌കത്ത്: സലാം എയര്‍ സൊഹാറില്‍ നിന്ന് സലാലയിലേക്ക് വിമാന സര്‍വിസ് ആരംഭിക്കാന്‍ ഒരുങ്ങുന്നു. സലാം എയര്‍ ചെയര്‍മാനായ ഖാലിദ് അല്‍ യഹ്മദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഖരീഫ് സീസണില്‍ സര്‍വിസ് തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദേഹം ട്വിറ്റില്‍ കുറിച്ചു. ഇതിനായി സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റിക്കും ഒമാന്‍ എയര്‍പോര്‍ട്ട്‌സ് മാനേജ്മന്റെ് കമ്പനിക്കും ഒപ്പം ചേര്‍ന്ന് നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരുകയാണെന്നും ഖാലിദ് അല്‍ യഹ്മദി അറിയിച്ചു.
നിലവില്‍ സൊഹാറിലേക്ക് ഒരു വിമാനവും സര്‍വിസ് നടത്തുന്നില്ല. നേരത്തെ മസ്‌കത്തില്‍ നിന്ന് ഒമാന്‍ എയര്‍ സര്‍വിസ് നടത്തിയിരുന്നു. എന്നാല്‍ നഷ്ടത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജൂണില്‍ ഒമാന്‍ എയര്‍ സര്‍വിസ് അവസാനിപ്പിച്ചു. ഇതുവഴി മികച്ച റോഡ് നെറ്റ്‌വര്‍ക്ക് ലഭ്യമാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ സമയത്തിനുള്ളില്‍ മസ്‌കത്തിലെത്താമെന്നതിനാല്‍ ആളുകള്‍ വിമാനത്തെ ആശ്രയിക്കാതെ റോഡ് മാര്‍ഗം തിരഞ്ഞെടുക്കുന്നതാണ് നഷ്ടത്തിന് കാരണമായത്.
സലാം എയര്‍ ഖരീഫ് സീസണില്‍ സര്‍വിസ് ആരംഭിക്കുന്ന പക്ഷം യു.എ.ഇ അടക്കം മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് എത്തുന്ന സഞ്ചാരികള്‍ക്കും വിമാന സര്‍വിസ് ഉപകാരപ്രദമാകും. സര്‍വിസ് ആരംഭിക്കുന്നതിനായി സൊഹാര്‍ വിമാനത്താവളത്തില്‍ പുതിയ പാസഞ്ചര്‍ ടെര്‍മിനലിന്റെ നിര്‍മാണം നടന്നുവരുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.