വില ഇടയ്ക്ക് ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ താഴ്ന്നുനില്‍ക്കുകയാണ്. ആവശ്യത്തിന് ഉല്പന്നങ്ങള് സ്റ്റോക്ക് ഉള്ളതായും പെരുന്നാള്‍ പ്രമാണിച്ച് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനസമയം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ഉമര്‍ ഫൈസല്‍ അല്‍ ജഹ്ദമി അറിയിച്ചു. നിലവില്‍ രാത്രി 11 മണി വരെയാണ് മാര്‍ക്കറ്റ് പ്രവര്്തിക്കുന്നത്.
ആഴ്ചയില്‍ മൂന്നു സര്‍വിസുകളാണ് നടത്തുക. ഒരു വശത്തേക്കുള്ള ടിക്കറ്റുകള്‍ക്ക് 12 റിയാല്‍ മുതലാണ് നിരക്കുകള്‍. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം മൂന്നിന് സലാലയില്‍നിന്ന് പുറപ്പെടുന്ന വിമാനം 4.50ന് സൊഹാറില്‍ എത്തും. തിരിച്ച് 5.30ന് പുറപ്പെടുന്ന വിമാനം 7.20ന് സലാലയിലെത്തും.
വാട്ട്സ്ആപ്പ്, ഓണ്‍ലൈന്‍ കൂട്ടായ്മകളിലൂടെ ഫീസ് വര്‍ധനവിനെതിരായ പ്രചാരണം രക്ഷകര്‍ത്താക്കള്‍ ശക്തമാക്കിയിട്ടുണ്ട്. 2017-18 അധ്യയന വര്‍ഷം മസ്കത്ത് സ്കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് പത്ത് റിയാല്‍ വീതം അടിസ്ഥാന സൗകര്യ വികസന ഫീസായി ഈടാക്കാനുള്ള തീരുമാനത്തിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇന്ത്യയിലേക്കുള്ള സര്‍വീസുകളും ഇനി ഒമാനിലൂടെയാകും. ഇതുവരെ യുഎഇ വ്യോമാതിര്‍ത്തി കടന്ന് അറബിക്കടലിനു മുകളിലൂടെ സഞ്ചരിച്ചിരുന്ന വിമാനങ്ങള്‍ ഇനി ഒമാന്റെ അതിര്‍ത്തിയായ അറേബ്യന്‍ കടലിന് മുകളിലൂടെ സഞ്ചരിച്ച് ഇറാന് വഴി പാക്കിസ്താന് അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് പറക്കും.
ഒമാന്‍ കടലിനോട് ചേര്‍ന്ന് കിടക്കുന്ന കോട്ടയുടെ അകത്തെയും പുറത്തെയും ഭിത്തികളില്‍ ഉപ്പുകാറ്റിന്റെയും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെയും ഫലമായി ഉണ്ടായ തകരാറുകള്‍ പരിഹരിക്കുന്നതിനാണ് നവീകരണ ജോലികള്‍ ആരംഭിച്ചത്. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ചരിത്രപ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഖാബൂറ കോട്ട.
തെക്കന്‍ ശര്‍ഖിയ, ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് അധികൃതര്‍ അറിയിച്ചിട്ടുളളത്. ന്യൂനമര്‍ദത്തിന്റെ ഫലമായാണ് തെക്കന്‍ ഒമാനില്‍ ന്യൂനമര്‍ദത്തിന് സാധ്യത. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപംകൊണ്ടതായി സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു.
വിദേശികള്‍ക്ക് പകരം സ്വദേശി നഴ്സുമാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയതായി ആരോഗ്യ മന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് പ്രമുഖ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയില്‍ നിന്നും മറ്റ് സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നുമുള്ള ഇരുനൂറ് പേരെ മന്ത്രാലയം അഭിമുഖം നടത്തി.
വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹര്‍വീലില്‍ വരുന്ന ഒമാനിലെ ആദ്യ വന്‍കിട കാറ്റാടിപ്പാടം 2020 ഓടെ പ്രവര്‍ത്തന സജ്ജമാകും. പദ്ധതി പ്രകാരം 25 കാറ്റാടികളാണ് സ്ഥാപിക്കുക.
ആരോഗ്യ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ഭക്ഷണശാലകളുടെ പ്രവര്‍ത്തനമെന്നും ശുചിത്വമുള്ള അന്തരീക്ഷത്തിലാണ് ഭക്ഷണം തയാറാക്കുന്നതെന്നും സാധനങ്ങള്‍ ശേഖരിക്കുന്നതെന്നും ഉറപ്പാക്കുന്നതിനായാണ് മിന്നല്‍ പരിശോധനകള്‍ നടത്തുന്നതെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു.
രാജ്യത്ത് പ്രഖ്യാപിച്ച മധ്യാഹ്ന വിശ്രമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പുറം തൊഴിലെടുക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമ സമയം അനുവദിച്ചിരിക്കുന്നത്. ഈ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശ ലംഘനമാണെന്ന് വ്യക്തമാക്കി മാനവ വിഭവ മന്ത്രാലയമാണ് മധ്യാഹ്ന വിശ്രമം പ്രഖ്യാപിച്ചത്.