റമസാനില്‍ പാര്‍ട് ടൈം വീട്ടുജോലിക്കാരെ നിയമിക്കുന്നത് നിയമ വിരുദ്ധമെന്ന് അധികൃതര്‍. തൊഴില്‍ നിയമം ലംഘിച്ച് ചില വീടുകളില്‍ ഒരു മാസത്തേക്ക് മാത്രമായി വീട്ടുവേലക്കാരെ ജോലിക്ക് നിര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാനവവിഭവ ശേഷി മന്ത്രാലയമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
മസ്‌കത്ത്: റമസാനില്‍ പാര്‍ട് ടൈം വീട്ടുജോലിക്കാരെ നിയമിക്കുന്നത് നിയമ വിരുദ്ധമെന്ന് അധികൃതര്‍. തൊഴില്‍ നിയമം ലംഘിച്ച് ചില വീടുകളില്‍ ഒരു മാസത്തേക്ക് മാത്രമായി വീട്ടുവേലക്കാരെ ജോലിക്ക് നിര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാനവവിഭവ ശേഷി മന്ത്രാലയമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഒമാന്‍ തൊഴില്‍ നിയമപ്രകാരം രണ്ട് വര്‍ഷത്തെ കരാറിലാണ് വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള അനുവാദമുള്ളത്. എന്നാല്‍ ചിലര്‍ കുറഞ്ഞ കാലപരിധിയിലേക്ക് മാത്രമായി വീട്ടുജോലിക്കാരെ നിയമിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ജോലിക്കാരെ കണ്ടെത്തുന്നതിന് സാമൂഹിക മാധ്യമങ്ങളിലും കച്ചവട കേന്ദ്രങ്ങള്‍ക്ക് മുന്നിലും പരസ്യം നല്‍കുകയും ചെയ്യുന്നു. ഈ വര്‍ഷം ഫെബ്രുവരി 21 മുതല്‍ 27 വരെ 31 അനധികൃത വീട്ടുജോലിക്കാരാണ് അറസ്റ്റിലായത്.
അതേസമയം കരാര്‍ സമയം തീരുന്നതുവരെ വീട്ടു ജോലിക്കാരെ നിര്‍ത്തേണ്ട സാഹചര്യമില്ലാത്ത കുടുംബങ്ങളും അതിനായ് പണം ചെലവഴിക്കാനില്ലാത്തവരുമായ സ്വദേശികളാണ് റമസാനില്‍ മാത്രമായി ജോലിക്കാരെ നിയമിക്കുന്നത്. ഒരു മാസത്തെ പ്രത്യേക സാഹചര്യത്തിന്റെ ആവശ്യത്തിന് മാത്രമായി 12 മാസവും വീട്ടുജോലിക്കാരെ നിര്‍ത്താന്‍ സാധിക്കില്ലെന്നാണ് ചിലരുടെ വാദം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.