സ്‌കൂളുകളിലേക്ക് നിയമിക്കുന്ന അദ്ധ്യാപകരുടെ നിലാവരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒമാനിലുള്ള 19 ഇന്ത്യന്‍ സ്‌കൂളുകളിലും പുതിയ ചട്ടങ്ങള്‍ നടപ്പാക്കുന്നത്. അദ്ധ്യാപക നിയമനത്തിന് മുമ്പായി നിരവധി ടെസ്റ്റുകളും പാനല്‍ ഇന്റര്‍വ്യൂകളുമുണ്ടായിരിക്കുമെന്ന് വ്യക്തമാക്കി.
മസ്‌കത്ത്: ഒമാനിലുള്ള ഇന്ത്യന്‍ സ്‌കൂളുകളില്‍ അദ്ധ്യാപക നിയമനത്തിന് പുതിയ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തുന്നു. സ്‌കൂളുകളിലേക്ക് നിയമിക്കുന്ന അദ്ധ്യാപകരുടെ നിലാവരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒമാനിലുള്ള 19 ഇന്ത്യന്‍ സ്‌കൂളുകളിലും പുതിയ ചട്ടങ്ങള്‍ നടപ്പാക്കുന്നത്. അദ്ധ്യാപക നിയമനത്തിന് മുമ്പായി നിരവധി ടെസ്റ്റുകളും പാനല്‍ ഇന്റര്‍വ്യൂകളുമുണ്ടായിരിക്കുമെന്ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ വില്‍സണ്‍ വി. ജോര്‍ജ് വ്യക്തമാക്കി.
ഉദ്യോഗാര്‍ഥിയുടെ സബ്ജക്ട് നോളജും പ്രാക്ടിക്കല്‍ ലെസന്‍ പ്ലാനിങ് സ്‌കില്ലുകളും പരിശോധിക്കും. പുതിയ സംവിധാനം സംബന്ധിച്ച് എച്ച്ആര്‍ മാനുവലില്‍ ഗൈഡ് ലൈനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകളിലേയും ടീച്ചിങ് നിലവാരം മെച്ചപ്പെടുത്താന്‍ പുതിയ സംവിധാനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.