സലാം എയറിന്റെ സര്‍വിസ് ആദ്യഘട്ടത്തില്‍ പ്രതിദിനം മൂന്നുമുതല്‍ നാലു വരെയാകും നടത്തുക. 174 ഇക്കോണമി ക്ലാസ് സീറ്റുകളാണ് വിമാനത്തിലുള്ളത്. ലൈറ്റ് ഫെയര്‍ വിഭാഗത്തില്‍ ഏഴു കിലോ ഹാന്‍ഡ് ലഗേജ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
സര്‍ക്കാര്‍ തലത്തിലും സ്വകാര്യ മേഖലയിലുമായുള്ള ചെലവ് ചുരുക്കല്‍ നടപടികളാണ് വാഹന വിപണിയ്ക്ക് പ്രതികൂല സാഹചര്യമൊരുക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2016ല്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
2016ല്‍ 4,219 റോഡ് അപകടങ്ങള്‍ റജിസ്റ്റര്‍ ചെയ്തതപ്പോള്‍ 2015ല്‍ ഇത് 6,279 ആയിരുന്നു. പരുക്കേറ്റവരുടെ എണ്ണത്തിലും 19.2 രണ്ട് ശതമാനം കുറവുണ്ടായി.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ 68 സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളും പഴകിയ ആഹാരപദാര്‍ഥങ്ങളും വിറ്റ 68 സ്ഥാപനങ്ങള്‍ പൂട്ടിച്ചു.
രാജ്യത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലെയും സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നതിനോടൊപ്പം സര്‍ക്കാര്‍ ആശുപത്രികള്‍ ആധുനികവത്കരിക്കുന്ന നടപടികളും അധികൃതര്‍ ആരംഭിച്ചു കഴിഞ്ഞു.
ഒമാന്റെ ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ കരട് പരിശോധിച്ചും, എട്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രകടനം വിലയിരുത്തിയും ലോക ബാങ്കിന്റെ പ്ലാനിംഗ് റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
വിദേശികളുടെ എണ്ണം നിയന്ത്രിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൈദ്. മന്ത്രിസഭായോഗത്തിലാണ് സയ്യിദ് ഫഹദ് ആശങ്ക പങ്കുവെച്ചത്.
ജയില്‍ ശിക്ഷയും പിഴയും ഉറപ്പാക്കുന്നതടക്കം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തിക്കൊണ്ടണ് കെട്ടിടനിര്‍മ്മാണങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഒമാന്റെ ഉള്‍പ്രദേശങ്ങളില്‍ മഴ പെയ്തിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ തലസ്ഥാന നഗരമായ മസ്കറ്റിലും ശക്തമായ മഴ പെയ്തു. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷരുടെ മുന്നറിയിപ്പ്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ നിന്നുള്ള അക്രമങ്ങളും മോഷണങ്ങളും വര്‍ദ്ധിച്ചിട്ടുള്ളതായി രേഖകളും വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുന്നത്.