രാജ്യത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലെയും സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നതിനോടൊപ്പം സര്‍ക്കാര്‍ ആശുപത്രികള്‍ ആധുനികവത്കരിക്കുന്ന നടപടികളും അധികൃതര്‍ ആരംഭിച്ചു കഴിഞ്ഞു.
മസ്ക്കത്ത്: ഒമാനില്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. സ്വകാര്യ മേഖലയില്‍ കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങള്‍ രാജ്യത്തു വരുന്നതിനാലാണ് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുന്നത്. രാജ്യത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലെയും സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നതിനോടൊപ്പം സര്‍ക്കാര്‍ ആശുപത്രികള്‍ ആധുനികവത്കരിക്കുന്ന നടപടികളും അധികൃതര്‍ ആരംഭിച്ചു കഴിഞ്ഞു.
ഗള്‍ഫിലെ ജനസംഖ്യാ വര്‍ദ്ധനവാണ് ആരോഗ്യ രംഗത്തെ വികസനത്തിന് കാരണമാകുന്നത്. അതേസമയം ആരോഗ്യ മേഖലയില്‍ ജിസിസി പൗരന്മാര് ചെലവഴിക്കുന്ന തുകയില്‍ വര്‍ദ്ധനവ് ഉള്ളതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ജിസിസി രാജ്യങ്ങളില്‍ ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ ആവശ്യമായി വരുന്നത് ഒമാനിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.