Currency

കെട്ടിടങ്ങളില്‍ അനധികൃതമായി രൂപമാറ്റം; പുതിയ നിര്‍ദേശങ്ങളുമായി മന്ത്രാലയം

സ്വന്തം ലേഖകന്‍Wednesday, January 25, 2017 4:31 pm

ജയില്‍ ശിക്ഷയും പിഴയും ഉറപ്പാക്കുന്നതടക്കം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടണ് കെട്ടിടനിര്‍മ്മാണങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

മസ്‌കത്ത്: കെട്ടിടങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തിയാല്‍ ശിക്ഷയ്ക്കായി പുതിയ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വന്നു. ജയില്‍ ശിക്ഷയും പിഴയും ഉറപ്പാക്കുന്നതടക്കം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടണ് കെട്ടിടനിര്‍മ്മാണങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അനധികൃതമായി രൂപമാറ്റം വരുത്തുന്ന കെട്ടിട ഉടമകള്‍ക്കും കരാറുകാര്‍ക്കും അയ്യായിരം റിയാല്‍ വരെ പിഴ ചുമത്താനാണ് തീരുമാനം. അധികൃതരുടെ അനുമതിയില്ലാത്ത കെട്ടിടത്തിന് അകത്തോ പുറത്തോ ഒരു അറ്റകുറ്റപണിയും നടത്താന്‍ പാടുള്ളതല്ല. മസ്‌കത്തില്‍ നിരവധി താമസകേന്ദ്രങ്ങളിലും വ്യവസായ, വാണിജ്യ കെട്ടിടങ്ങളിലും ഇത്തരത്തില്‍ രൂപമാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

കെട്ടിടങ്ങളിലെ രൂപമാറ്റങ്ങള്‍ വഴി തീപിടിത്തമുണ്ടാകുമ്പോഴുള്ള രക്ഷാമാര്‍ഗങ്ങള്‍ ഇല്ലാതാകാന്‍ കാരണമാകുന്നുണ്ട്. ഇത്തരം മാറ്റങ്ങള്‍ ജനങ്ങളുടെ സുരക്ഷയെയും ബാധിക്കുന്നുണ്ട്. മാറ്റങ്ങള്‍ വരുത്തണമെന്നുള്ളവര്‍ ബന്ധപ്പെട്ട വകുപ്പില്‍ അപേക്ഷ നല്‍കുകയാണ് ആദ്യം വേണ്ടത്. കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലമടക്കം വിവിധ ഘടകങ്ങള്‍ പരിശോധിച്ചശേഷം മാത്രമാണ് ഇത്തരം കൂട്ടിച്ചേര്‍ക്കലിന് അനുമതി നല്‍കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x