Currency

ചെലവു ചുരുക്കല്‍; ഒമാനില്‍ വാഹന വില്‍പനയെ ബാധിക്കുന്നു

സ്വന്തം ലേഖകന്‍Monday, January 30, 2017 12:42 pm

സര്‍ക്കാര്‍ തലത്തിലും സ്വകാര്യ മേഖലയിലുമായുള്ള ചെലവ് ചുരുക്കല്‍ നടപടികളാണ് വാഹന വിപണിയ്ക്ക് പ്രതികൂല സാഹചര്യമൊരുക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2016ല്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.

മസ്‌കത്ത്: ഒമാനില്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ വാഹന വില്‍പനയെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ തലത്തിലും സ്വകാര്യ മേഖലയിലുമായുള്ള ചെലവ് ചുരുക്കല്‍ നടപടികളാണ് വാഹന വിപണിയ്ക്ക് പ്രതികൂല സാഹചര്യമൊരുക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2016ല്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.

വാണിജ്യ വാഹനങ്ങളുടെ രജിസ്‌ട്രേഷനില്‍ 23.9 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. റെന്റല്‍ വിഭാഗത്തില്‍ 18.7%, ടാക്‌സി വിഭാഗത്തില്‍ 19.3%, മോട്ടോര്‍ ബൈക്കുകളുടെ വിഭാഗത്തില്‍ 29.4%, നയതന്ത്ര കാര്യാലയങ്ങളിലേക്കുള്ള വാഹനങ്ങളുടെ വിഭാഗത്തില്‍ 19.2% എന്നിങ്ങനെയാണ് കുറവ് ഉണ്ടായിട്ടുള്ളത്.

2017 മുതല്‍ 2020 വരെ കാലഘട്ടത്തില്‍ മൊത്തം എട്ട് ശതമാനത്തിന്റെ വളര്‍ച്ചയാണ് മേഖലയില്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം മൊത്തം വാഹനങ്ങളുടെ വില്‍പന 2.5 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രീമിയം ബ്രാന്റ് വാഹനങ്ങളുടെ വിഭാഗത്തിലാണ് വില്‍പന സമ്മര്‍ദം ഏറെയും. പുതിയ വാഹനം വാങ്ങുന്ന പ്രവാസികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. പ്രവാസികള്‍ കൂടുതല്‍ പേരും സെക്കന്റ് ഹാന്‍ഡ് വാഹനങ്ങളാണ് തെരഞ്ഞെടുക്കുന്നതെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു. ജി.സി.സിയിലെ മൂന്നാമത്തെ വലിയ വാഹന വിപണിയാണ് ഒമാന്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x