Currency

ഒമാനില്‍ തൊഴിലവസരങ്ങള്‍, നയങ്ങളില്‍ പരിഷ്‌കരണം വേണമെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Friday, January 27, 2017 12:35 pm

ഒമാന്റെ ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ കരട് പരിശോധിച്ചും, എട്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രകടനം വിലയിരുത്തിയും ലോക ബാങ്കിന്റെ പ്ലാനിംഗ് റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

മസ്‌കത്ത്: ഒമാനിലെ സ്വകാര്യ മേഖലയുടെ വികസനത്തിനും, തൊഴില്‍ വിപണിയിലെ വെല്ലുവിളികള്‍ നേരിടുന്നതിനും സാമ്പത്തിക സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന് ഒമാന്‍ സ്‌റ്റേറ്റ് കൗണ്‍സിലിന്റെ അംഗീകാരം. സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. യാഹ്യ മഫൗദ് മന്ദരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് റിപ്പോര്‍ട്ടിന് അംഗീകാരം ലഭിച്ചത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സ്വകാര്യ മേഖലയിലെ നയങ്ങളില്‍ പരിഷ്‌കരണം ആവശ്യമാണെന്നായിരുന്നു സമിതിയുടെ പഠന റിപ്പോര്‍ട്ട്.

ഒമാന്റെ ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ കരട് പരിശോധിച്ചും, എട്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രകടനം വിലയിരുത്തിയും ലോക ബാങ്കിന്റെ പ്ലാനിംഗ് റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മൂലധന നിക്ഷേപം, തൊഴില്‍വിപണി, സാങ്കേതിക പുരോഗതി എന്നി മൂന്ന് പ്രധാന വെല്ലുവിളികളാണു രാജ്യത്തെ സ്വകാര്യ മേഖല ഇപ്പോള്‍ നേരിടുന്നത്. നിക്ഷേപകരെ ആകര്‍ഷിക്കുക എന്നത് പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. സ്വകാര്യ മേഖലയുടെ വികസനത്തിന് തൊഴില്‍ വിപണിയിലും കാതലായ മാറ്റങ്ങള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x