കൊവിഡ് വ്യാപനത്തെത്തുടർന്നു ട്രാഫിക് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം നിറുത്തിവച്ച സാഹചര്യത്തിലാണ് റോയൽ ഒമാൻ പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ഇൻഷുറൻസ് നടപടികൾ ഓൺലൈനിൽ പൂർത്തീകരിച്ച ശേഷം വാഹന ഉടമയ്ക്ക് മുൽകിയ പ്രിൻറ് ചെയ്തെടുക്കാം.
ഈ വര്‍ഷം മെയ് മുതല്‍ ആഗസ്റ്റ് വരെ വിദ്യാര്‍ഥികള്‍ ട്യൂഷന് ഫീസ് മാത്രം അടച്ചാല്‍ മതിയാകും. നാലുമാസക്കാലം മറ്റ് ഫീസുകള്‍ അടക്കേണ്ടതില്ല. മെയ് മുതല്‍ ആഗസ്റ്റ് വരെ കാലയളവില്‍ ട്യൂഷന് ഫീസ് അല്ലാതെയുള്ള തുക ആരെങ്കിലും ഇതിനകം അടച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വരും മാസങ്ങളില്‍ ആ തുക ഇളവ് ചെയ്ത് നല്‍കും.
തിങ്കളാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഏപ്രില്‍ 22ന് രാവിലെ പത്തു മണി വരെയാണ് ലോക്ഡൗണ്‍ തീരുമാനിച്ചിരുന്നത്. ഇത് മെയ് എട്ടിന് രാവിലെ പത്തുമണി വരെ നീട്ടാനാണ് ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചത്.
മുഹറം ഒന്ന്, നബിദിനം, ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ച് ഒരു ദിവസം വീതം അവധിയായിരിക്കും. ദേശീയ ദിനത്തിന്റെ ഭാഗമായി നവംബര്‍ 18, 19 ദിവസളില്‍ അവധി ലഭിക്കും. ചെറിയ പെരുന്നാള്‍ അവധി റമദാന് 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയും ബലി പെരുന്നാള്‍ അവധി ദുല്‍ഹജ്ജ് ഒമ്പത് മുതല്‍ ദുല്‍ഹജ്ജ് 12 വരെയും ആയിരിക്കും.
യാത്രാ തീയതി രണ്ട് തവണ മാറ്റം വരുത്താനാകും. മറ്റൊരു റൂട്ടിലേക്കാണ് യാത്രയെങ്കിലും ടിക്കറ്റ് മാറ്റുന്നതിന് പ്രത്യേക നിരക്ക് ഈടാക്കില്ല. പുതിയ റൂട്ടിലേക്ക് ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കില്‍ അത്രയും തുക നല്‍കേണ്ടിവരും. റീഫണ്ട് ചെയ്യാവുന്ന ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് ഇപ്പോള്‍ ഫ്ലൈറ്റ് ബുക്കിംഗില്‍ മാറ്റം വരുത്താം. യാത്രാ തീയതി ഉറപ്പിച്ച ശേഷം റീ ബുക്കിംഗ് നടത്തുന്നതിനായി റിസര്‍വേഷനുകള്‍ നിലനിര്‍ത്താനും സാധിക്കും.
ഒമാനില്‍ ഇന്ന് 86 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 813 ആയി ഉയര്‍ന്നു. രോഗമുക്തരായവരുടെ എണ്ണം 124ല്‍ നിന്ന് 130 ആയി ഉയര്‍ന്നു. രണ്ട് വിദേശികളടക്കം നാലു പേര് മരിച്ചു.
രാജ്യത്ത് മൊത്തം രോഗ ബാധിതരുടെ എണ്ണം 599 ആയി. മസ്കത്തില് ചികിത്സയിലിരുന്ന മൂന്ന് പേര് മരിച്ചു. 109 പേരാണ് സുഖം പ്രാപിച്ചത്. അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി പുതുതായി ആരും സുഖം പ്രാപിച്ചിട്ടില്ല.
പൊതുജനങ്ങള്‍ രക്തദാനത്തിനായി മുന്നോട്ട് വരണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രക്തദാനത്തിന് തയാറാകുന്നവര്‍ കുറഞ്ഞതോടെ രോഗികള്‍ രക്തം ലഭിക്കാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ആഹ്വാനം. കൊവിഡ് 19 ബാധിച്ച് നിര്‍വധി രോഗികളാണ് ഐ.സി.യുവില്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ ഭൂരിഭാഗം പേരും പ്രവാസികളാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.
മസ്കത്ത് ഗവര്‍ണറേറ്റിനുള്ളിലെ സഞ്ചാരം കര്‍ശനമായി നിയന്ത്രിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഗ്രോസറി ഷോപ്പിങ് തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതി. വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് മസ്കത്ത് ഗവര്‍ണറേറ്റിലേക്കുള്ള എല്ലാ എന്‍ട്രി, എക്സിറ്റ് പോയിന്റുകളും അടക്കും. 12 ദിവസത്തെ ലോക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിലെ കണക്കുകളനുസരിച്ച് ഒമാനില്‍ രണ്ടാഴ്ചക്കുള്ളില്‍ കോവിഡ് ബാധിതരായ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമെന്ന് മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സൈദി വ്യക്തമാക്കി. കഴിഞ്ഞ ദിവസം 40 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. രാജ്യത്ത് ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.