Currency

ഒമാനിൽ വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ കാ​ർ​ഡു​ക​ൾ പ്രി​ൻ​റ്​ ചെ​യ്​​തെ​ടു​ക്കാൻ സെ​ൽ​ഫ്​ സ​ർ​വി​സ്​ കിയോസ്കുകൾ

Monday, June 1, 2020 10:30 am

മസ്കറ്റ്: മുൽകിയ (വാഹന രജിസ്ട്രേഷൻ കാർഡുകൾ) പ്രിൻറ് ചെയ്തെടുക്കാവുന്ന സെൽഫ് സർവിസ് കിയോസ്കുകൾ രാജ്യത്തിൻറെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചു. കൊവിഡ് വ്യാപനത്തെത്തുടർന്നു ട്രാഫിക് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം നിറുത്തിവച്ച സാഹചര്യത്തിലാണ് റോയൽ ഒമാൻ പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ഒ.എൻ.ഇ.ഐ.സിയുടെ (ഒമാൻ നാഷനൽ കമ്പനി ഫോർ എൻജിനീയറിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ്) സഹകരണത്തോടെയാണ് കിയോസ്ക്കുകൾ സ്ഥാപിച്ചത്.

ഇൻഷുറൻസ് നടപടികൾ ഓൺലൈനിൽ പൂർത്തീകരിച്ച ശേഷം വാഹന ഉടമയ്ക്ക് മുൽകിയ പ്രിൻറ് ചെയ്തെടുക്കാം.

കിയോസ്‌ക് സെന്ററുകൾ

ഒ.എൻ.ഇ.ഐ.സിയുടെ അൽ ഖുവൈറിലെ ഓഫിസ്, അമിറാത്ത്, ദാർസൈത്ത്, അൽ ഗൂബ്ര, അൽ ബന്ദർ, വാദി അൽ ദവാമി, ഖുറം സിറ്റി സെന്റർ, അൽഖൂദിലെ ഒമാൻടെൽ ഹാൾ, അമിറാത്തിലെ ഒമാൻടെൽ ഹാൾ മബേല ലുലു എന്നിവിടങ്ങളിൽ കിയോസ്കുകൾ പ്രവർത്തനസജ്ജമാണ്. ലുലു ഹൈപ്പർമാർക്കറ്റുകളിലൂം കിയോസ്ക്കുകൾ ഉണ്ട്. ഖാബൂറ, ബർക്ക, റുസ്താഖ്, ബുറൈമി, സലാല, ഇബ്ര, സുഹാർ ലുലു ഹൈപ്പർമാർക്കറ്റുകളിലും വടക്കൻ ബാത്തിന ലുലു സൂഖ്, സൻദാൻ വ്യവസായ മേഖല എന്നിവിടങ്ങളിൽ കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്.

 

Kiosk for Vehicle registration certificate printing in Oman


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x