
ഒമാന്‍: പൊതുജനങ്ങള്‍ രക്തദാനത്തിനായി മുന്നോട്ട് വരണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രക്തദാനത്തിന് തയാറാകുന്നവര്‍ കുറഞ്ഞതോടെ രോഗികള്‍ രക്തം ലഭിക്കാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ആഹ്വാനം. കൊവിഡ് 19 ബാധിച്ച് നിര്‍വധി രോഗികളാണ് ഐ.സി.യുവില്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ ഭൂരിഭാഗം പേരും പ്രവാസികളാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.
A- , B- , AB+ ഗ്രൂപ്പ് രക്തമാണ് അത്യാവശമായി വേണ്ടത്. ദാതാക്കള്‍ റോയല്‍ ഹോസ്പിറ്റലിന് എതിര്‍വശം സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ എത്തിയാണ് രക്തം നല്‍കേണ്ടത്. വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയും, വെള്ളിയാഴ്്ച വൈകുന്നേരം മൂന്ന് മുതല്‍ രാത്രി എട്ടുവരെയുമാണ് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് പ്രവര്‍ത്തിക്കുക. 94555648 എന്ന വാട്സ് അപ് നമ്പറില്‍ ബുക്ക് ചെയ്ത് വേണം രക്തം നല്കാന് എത്താന്‍.
മത്ര വിലായത്ത് ഓഴികെ മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ള ദാതാക്കളാണ് പ്രധാനമായും മുന്നോട്ട് വരേണ്ടത്. മറ്റ് ഗവര്‍ണറേറ്റുകളില്‍ ഉള്ളവര്‍ താഴെ നമ്പറില്‍ ബന്ധപ്പെട്ടതിന് ശേഷമാണ് എത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് മന്ത്രാലത്തിന്റെ 24591255, 24594255 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.