Currency

ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ കൂടുതല്‍ ഫീസിളവുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Friday, April 24, 2020 7:38 pm
school-fees

മസ്‌കത്ത്: ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ കൂടുതല്‍ ഫീസിളവുകള്‍ പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിച്ചാണ് നടപടിയെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് പത്രകുറിപ്പില്‍ അറിയിച്ചു.

ഈ വര്‍ഷം മെയ് മുതല്‍ ആഗസ്റ്റ് വരെ വിദ്യാര്‍ഥികള്‍ ട്യൂഷന്‍ ഫീസ് മാത്രം അടച്ചാല്‍ മതിയാകും. നാലുമാസക്കാലം മറ്റ് ഫീസുകള്‍ അടക്കേണ്ടതില്ല. മെയ് മുതല്‍ ആഗസ്റ്റ് വരെ കാലയളവില്‍ ട്യൂഷന്‍ ഫീസ് അല്ലാതെയുള്ള തുക ആരെങ്കിലും ഇതിനകം അടച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വരും മാസങ്ങളില്‍ ആ തുക ഇളവ് ചെയ്ത് നല്‍കും. ഇന്ത്യന്‍ സ്‌കൂളുകളിലെ ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്കോ രക്ഷകര്‍ത്താക്കള്‍ക്കോ കോവിഡ് ബാധിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഈ അധ്യയന വര്‍ഷം പൂര്‍ണമായും ട്യൂഷന്‍ ഫീസില്‍ അമ്പത് ശതമാനം ഇളവ് നല്‍കും. നിലവില്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഫീസ് അടക്കാത്ത കുട്ടികളെയും അനുവദിക്കുമെന്നും സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.

പുതിയ നടപടികള്‍ രക്ഷകര്‍ത്താക്കള്‍ക്ക് ആശ്വാസം നല്‍കുമെന്നാണ് കരുതുന്നതെന്ന് സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. ജൂലൈ അവസാനം വരെ ഫീസ് പ്രതിമാസ അടിസ്ഥാനത്തില്‍ അടച്ചാല്‍ മതിയെന്ന് നേരത്തേ ബോര്‍ഡ് അറിയിച്ചിരുന്നു. ഇതോടൊപ്പം വിവിധ സ്‌കൂളുകളിലെ ഫീസ് വര്‍ധനയും ജൂലൈ അവസാനം വരെ നിര്‍ത്തിവെച്ചിരുന്നു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x