
മസ്കത്ത്: ഒമാനില്‍ ഇന്ന് 53 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രോഗ ബാധിതരുടെ എണ്ണം 599 ആയി. മസ്കത്തില് ചികിത്സയിലിരുന്ന മൂന്ന് പേര് മരിച്ചു. 109 പേരാണ് സുഖം പ്രാപിച്ചത്. അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി പുതുതായി ആരും സുഖം പ്രാപിച്ചിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ച 53 പേരില്‍ 50 പേരും മസ്കത്ത് മേഖലയില്‍ നിന്നുള്ളവരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.