നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. ഒമാനില്‍ ജോലി ചെയ്യുന്നവരുടെ ഭാര്യ, ഭര്‍ത്താവ്, നിശ്ചിത പ്രായപരിധിയിലുള്ള കുട്ടികള്‍, ഒമാനി പൗരന്മാരുടെ വിദേശികളായ ഭാര്യ തുടങ്ങിയവരാണ് വിസ മാറ്റി ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍.
ദോഫാറില്‍ ഇപ്പോള്‍ ഖരീഫ് മണ്‍സൂണ്‍ കാലാവസ്ഥ ആരംഭിച്ചു കഴിഞ്ഞു. എല്ലാ വര്‍ഷവും ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ 21 വരെ സമയമാണ് ഔദ്യോഗികമായി ഖരീഫ് കാലമായി കണക്കാക്കുന്നത്. വേനല്‍കാല ടൂറിസം സീസണില്‍ സഞ്ചാരികള്‍ എത്താനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് ദോഫാര്‍ ഗവര്‍ണറേറ്റും മസീറ വിലായത്തിലെ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടുന്നത്.
സന്ദര്‍ശക വിസയിലോ എക്സ്പ്രസ്സ് വിസയിലോ നിലവില്‍ ഒമാനില്‍ താമസിച്ചു വരുന്ന വിദേശികള്‍ക്ക് തങ്ങളുടെ വിസ ഓണ്‍ലൈനിലൂടെ പുതുക്കാന്‍ സാധിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസിന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സന്ദര്‍ശക, എക്സ്പ്രസ് വിസകളുടെ സാധുത നേരത്തെ ജൂണ്‍ 30 വരെ നീട്ടിയിരുന്നു.
യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മൂന്നു മുതല്‍ നാലുമണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന് ഒമാന്‍ വിമാനത്താവള കമ്പനി പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. യാത്ര പുറപ്പെടുന്നവര്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ നടത്തുന്നതിനും ഇ-ടിക്കറ്റ് ഉപയോഗിക്കുന്നതിനും മുന്‍ഗണന നല്‍കണം. മഹാമാരിയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് നിര്‍ദേശങ്ങളെന്ന് അധികൃതര്‍ അറിയിച്ചു.
ഒമാന്‍ സുപ്രിം കമ്മറ്റിയുടെ ഉത്തരവനുസരിച്ചാണ് നടപടി. റൂവി, ദാര്‍സൈത്, സിദാബ് ഖന്താബ് എന്നിവിടങ്ങളില്‍ ജൂണ്‍ ആറിന് ലോക്ക് ഡൗണ്‍ പിന്‍വലിച്ചിരുന്നെങ്കിലും ഹമറിയ, വാദി കബീര്‍ വ്യവസായ മേഖല എന്നിവടങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുകയായിരുന്നു. ഇവിടങ്ങളില്‍ കൊവിഡ് രോഗ വ്യാപനം കൂടുതലായിരുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ തുടര്‍ന്നിരുന്നത്.
ഒമാനില്‍ നിന്നു വിമാനസര്‍വീസ് ആരംഭിക്കുന്നതു സംബന്ധിച്ചു നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്നു ഗതാഗത മന്ത്രി ഡോ. അഹമ്മദ് അല്‍ ഫുതൈസി. ഇത് സംബന്ധിച്ച് ആലോചനകള്‍ പുരോഗമിക്കുകയാണ്. അതേസമയം രാജ്യത്തു നിന്നു ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും വ്യക്തമാക്കി.
വിദേശികള്‍ക്കിടയിലെ ഉയര്‍ന്ന കോവിഡ് ബാധ കണക്കിലെടുത്താണ് തീരുമാനം. തീരുമാനം പ്രാബല്ല്യത്തിലായാല്‍ വിദേശി തൊഴിലാളികള്‍ക്ക് റസ്റ്റാറന്റ്- ഓണ്‍ലൈന്‍ ഡെലിവറികള്‍ നടത്താന്‍ അനുമതിയുണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു.
റോയല്‍ ഒമാന്‍ പോലീസുമായി ബന്ധപ്പെട്ട ഉപഭോക്തൃ സേവനങ്ങള്‍ ജൂലൈ ഒന്ന് മുതല്‍ പുനരാരംഭിക്കും. വിസ അനുവദിക്കല്‍, വിസ സ്റ്റാമ്പിങ്, റെസിഡന്റ് കാര്‍ഡ് തുടങ്ങി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്പോര്‍ട്ട് ആന്റ് റെസിഡന്‍സിന് കീഴിലുള്ള എല്ലാ സേവനങ്ങളും അടുത്ത മാസം ആദ്യം മുതല്‍ ലഭ്യമാകുമെന്ന് ആര്.ഒ.പി. അധികൃതര്‍ പറഞ്ഞു.
അതേസമയം മത്ര സൂഖ് അടക്കം പൊതുമാര്‍ക്കറ്റുകളില്‍ സ്ഥിതി ചെയ്യുന്ന ഈ വിഭാഗത്തിലെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതി ബാധകമല്ല. രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നതടക്കം കര്‍ശനമായ ആരോഗ്യ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുവേണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാനെന്ന് റീജ്യനല്‍ മുനിസിപ്പാലിറ്റീസ് ആന്റ് വാട്ടര്‍ റിസോഴ്സസ് മന്ത്രാലയം അറിയിച്ചു.
ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളിൽ സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് വിദേശ തൊഴിലാളികളെ പിരിച്ചുവിടുന്നു. ഇതിന്റെ ഭാഗമായി നിരവധി പേർക്ക് പിരിച്ചുവിടൽ നോട്ടിസ് നൽകിക്കഴിഞ്ഞു.